ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

ഇലഞ്ഞിപ്പൂമണം പോലൊരു... പ്രണയകാലവും കഴിഞ്ഞ്‌!!!

'ക്ലാസ്സ്‌മേറ്റ്‌സ്‌' എന്ന ഹിറ്റ്‌ സിനിമയ്ക്കുശേഷം

പല കലാലയങ്ങളിലും,പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമങ്ങളും,

പഴയകാലസുഹൃത്തുക്കളെ തേടിപ്പിടിയ്ക്കലുമൊക്കെ വാര്‍ത്തകളായി

പത്രങ്ങളിലും,ടി.വി.ചാനലുകളിലുമൊക്കെ നിറഞ്ഞുനിന്നപ്പോള്‍ ഞാന്‍ നിരന്തരം ഓര്‍മ്മിയ്ക്കാറുള്ള സുഹൃത്തായിരുന്നു....

'മോഹന്‍ ചെമ്പകത്തറ'..

ഇതെന്താ പ്രശസ്തരായ എഴുത്തുക്കാരെപ്പോലെ ഒരു പേര്‌?... എന്നു സംശയം തോന്നുമായിരിക്കാം വായിയ്ക്കുന്നവര്‍ക്ക്‌...

ശരിയാണ്‌...

ആദ്യം പരിചയപ്പെട്ടപ്പോള്‍ ഞാനും ഈ സംശയം മോഹനോടു ചോദിച്ചിരുന്നു....

"എന്താ ആശാനെ..ആകെപേടിപ്പിച്ചു കളയുന്ന ഒരു പേര്‌?"

മോഹന്റെ മറുപടി പെട്ടെന്നായിരുന്നു..

"പേടിപ്പിക്കാനൊന്നും അല്ല മാഷെ... പ്രശസ്തനാവണമെന്ന ആഗ്രഹം മനസ്സില്‍ ഇല്ലാതില്ല.."

"കുറച്ചൊക്കെ കുത്തിക്കുറിക്കും..അവിടേയും ഇവിടേയുമായി,ചില്ലറ പ്രസിദ്ധീകരണങ്ങളില്‍ ചിലപ്പോഴൊക്കെ വെളിച്ചം കാണാറുമുണ്ട്‌..."

"ഇനി എന്നെങ്കിലും പ്രശസ്തനായാല്‍,പേരൊരു കുറവായി നിന്നുകൂടല്ലോ!!"

പിന്നെ..കണ്ണിറുക്കിയുള്ള ആ കുസൃതിച്ചിരി!!

സാഹിത്യത്തോടുള്ള താല്‍പര്യമാണ്‌ ഞങ്ങളെ രണ്ടുപേരേയും,സയന്‍സില്‍നിന്നും, ആംഗലേയസാഹിത്യശാഖയിലേയ്ക്ക്‌ വഴിത്തിരിച്ചുവിട്ടത്‌..

ജീവിതത്തിന്റെ വഴിത്തിരിവുകള്‍ എവിടെയൊക്കെയായിരിക്കും എന്ന്‌ ആലോചിയ്ക്കാന്‍പോലും കഴിയാത്ത ആ കാലഘട്ടത്തിന്റെ വ്യര്‍ത്ഥതയോര്‍ത്ത്‌ ഇന്നും മനസ്സില്‍ ഊറിച്ചിരിക്കാറുണ്ട്‌...

മോഹന്‍ തികച്ചും ഒരു 'ഇന്റ്രോവെര്‍ട്ട്‌ ക്യാരക്റ്റര്‍' ആയിരുന്നു..

ആരോടും അധികമിടപഴകാത്ത പ്രകൃതം..

താടിയും മുടിയും അല്‍പ്പം നീട്ടിവളര്‍ത്തി.. എണ്‍പതു തൊണ്ണൂറുകളിലെ 'കാമ്പസ്സ്‌ ഫാഷന്‍' ആയിരുന്ന 'ബുദ്ധിജീവി ലുക്ക്‌!!!'

പക്ഷെ, ഞാനുമായി ഒരു പ്രത്യേക അടുപ്പം തന്നെയുണ്ടായിരുന്നു മോഹന്‌...

ഒരു തരത്തില്‍ പറഞ്ഞാല്‍..ഞാനറിയാത്ത രഹസ്യങ്ങള്‍ മോഹനുണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍...

അവസരത്തിലും, അനവസരത്തിലും, ദേശമംഗലം രാമകൃഷ്ണന്റേയും,കടമ്മനിട്ടയുടേയും കവിതാശകലങ്ങള്‍ അയവിറക്കുന്നവന്‍..

'നീഷെ'യുടേയും, ന്യൂട്ടന്റേയും,മാക്സിന്റേയും സിദ്ധാന്തങ്ങളേയും;ബൈബിള്‍ച്ചിന്തകളേയും....ഉപനിഷത്ത്‌ സൂക്തങ്ങളേയും. ഒരുപോലെ സ്നേഹിക്കുന്നവന്‍!!!

ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ചെറിയ 'ബുദ്ധിജീവി' തന്നെ!!!

എന്നെങ്കിലും ഒരു ദിവസം അവനും പ്രശസ്തനാവുമെന്നും ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്‌...

തൃശ്ശൂര്‍ പബ്ലിക്‍ലൈബ്രറി...സാഹിത്യ അക്കാദമി വായനശാല..പൂരപ്പറമ്പിലെ, മാവിന്‍ച്ചോടും..മൃഗശാലയുടെ വിജനമായ കോണുകളും.. എല്ലാം... ഞങ്ങളുടെ സൗഹൃദം വളര്‍ന്ന വേദികളായിരുന്നു..

മനസ്സിലെഴുതിയതെല്ലാം തുറന്നുപറയുന്നതുവരെ എത്തി ഞങ്ങളുടെ സൗഹൃദം!!!

ശരത്ക്കാലത്തെ,അനുഭൂതിദായകമായ ഒരു വെള്ളിയാഴ്ച്ചയുടെ അന്തിമിനുക്കത്തിലിരുന്നാണ്‌ മോഹന്‍ തന്റെ, അസ്ഥിയില്‍പിടിച്ച പ്രണയം എനിക്കുമുന്നില്‍ അവതരിപ്പിക്കുന്നത്‌......

'മഞ്ജുവാര്യരുടെ' മുഖച്ഛായയുള്ള 'വര്‍ഷാമേനോന്‍!!!'

തൃശ്ശൂര്‍ 'സെന്റ്‌മേരീസ്‌ കോളേജില്‍ ഒന്നാം വര്‍ഷം 'മാത്‌സ്‌' വിദ്യാര്‍ത്ഥിനി....

മോഹന്റെ മുറപ്പെണ്ണ്‌!!!...

സുമതിടീച്ചറുടേയും, 'വില്ലേജ്‌ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍' മാധവമേനോന്റേയും, ഏകമകള്‍!!!...

പഠിയ്ക്കാന്‍ മിടുമിടുക്കി!!!..പൂര്‍ണ്ണേന്ദുവിനേപോലെ പുഞ്ചിരിക്കുന്നവള്‍...

ഒറ്റനോട്ടത്തില്‍, ആരേയും ആകര്‍ഷിക്കുന്ന ഒരു സുന്ദരിക്കുട്ടി!!!

ആദ്യമായി 'വര്‍ഷ'യുടെ ഒരു 'ഫുള്‍സൈസ്‌ ഫോട്ടൊ' കാണിച്ചുത്തന്നീട്ട്‌ തെല്ലൊരഹങ്കാരത്തോടെയാണ്‌ മോഹന്‍ ചോദിച്ചത്‌...

"എങ്ങനെയുണ്ട്‌ നമ്മുടെ ലൈന്‍?..."

സത്യം പറഞ്ഞാല്‍ ഞാന്‍ ശരിയ്ക്കും 'വണ്ടറടിച്ചു ' നില്‍ക്കുകയായിരുന്നു!!!!

"നീ ഭാഗ്യവാന്‍ തന്നടോ മോഹന്‍!!!!!"

'ലൈന്‍' പോയിട്ട്‌.. അഞ്ചു മിനിട്ടു ഒരുമിച്ചിരുന്ന്‌ സംസാരിയ്ക്കാന്‍ ഒരു നല്ല പെണ്‍സുഹൃത്തിനെപ്പോലും ഒപ്പിച്ചെടുക്കാന്‍ കഴിയാത്ത ഞാന്‍ മോഹനെ തികച്ചും ആരാധനയോടെയാണ്‌പിന്നെ കാണാറുള്ളത്‌...

മിടുക്കന്‍ തന്നെ!!!!...ചെറിയ പ്രായത്തില്‍ തന്നെ എല്ലാം നേടിയിരിക്കുന്നു!!!..

ഇനി, പ്രശസ്തനാവാനുള്ള അവന്റെ മോഹങ്ങള്‍ക്കൂടി സഫലമായാല്‍..ജീവിതവിജയം പൂര്‍ണ്ണമായി!!

മോഹന്‍ അതു നേടുകത്തന്നെചെയ്യും!!!..

നല്ല നിശ്ചയദാര്‍ഡ്യമുണ്ട്‌ അവന്‌!!!!

മനസ്സിലുറപ്പിച്ചാല്‍പിന്നെ അതു നേടിയിരിക്കും!!!

'ഷേക്‍സ്പിയറും', എമേഴ്‌സണും, കീറ്റ്‌സും, റോബെര്‍ട്ട്‌ ഫ്രോസ്റ്റും...നിറഞ്ഞു നില്‍ക്കുന്ന ഞങ്ങളുടെ സായാഹ്നങ്ങളില്‍.. ഒരു 'കമേഴ്സിയല്‍ ബ്രേക്ക്‌' പോലെയായിരിക്കും വര്‍ഷാമേനോന്റെ വിശേഷങ്ങളിലേയ്ക്ക്‌ മോഹന്‍ ഊളിയിടുന്നത്‌...

മനോഹരമായ ഒരു പരസ്യച്ചിത്രത്തിന്റെ വര്‍ണ്ണപൊലിമയും, ആവര്‍ത്തനത്തിലും,മനസ്സിനെ പിടിച്ചെടുക്കാനുള്ള സവിശേഷചാരുതയും,മോഹന്റെ ആ വിവരണങ്ങള്‍ക്കുണ്ടായിരുന്നു!!!!

അങ്ങനെയായിരുന്നു അവരുടെ പ്രണയത്തിന്റെ ആഴവും പരപ്പും ഞാനറിഞ്ഞിരുന്നത്‌...

പുറത്തുക്കാണിച്ചില്ലെങ്കിലും, ഒരു പ്രണയത്തിന്റെ സുഖമൊന്നും അനുഭവിയ്ക്കാന്‍ യോഗമില്ലാതെപോയ എനിയ്ക്ക്‌ അതുകേള്‍ക്കാന്‍ അല്‍പം താല്‍പര്യവും ഉണ്ടായിരുന്നു..

മോഹനും അതു അറിയാമായിരുന്നുവെന്നാണ്‌ എന്റെ വിശ്വാസം... കാരണം.."നീ കേട്ടുകൊതിച്ചോ..." എന്നൊരു രീതി ചിലപ്പോഴെങ്കിലും എനിക്ക്‌ തോന്നാതിരുന്നീട്ടുമില്ല...

എന്തായാലും, അതു കേള്‍ക്കാതിരിയ്ക്കാനായി ഞാനൊന്നും ചെയ്തതുമില്ല,...

വര്‍ഷയുടെ വീടും, മോഹന്റെ വീടുംതമ്മില്‍ നാലുവീടിന്റെ അകലമെ ഉണ്ടായിരുന്നുള്ളു...

അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച്‌ തരം കിട്ടുമ്പോഴൊക്കെ മോഹന്റെ വീട്ടില്‍ എത്തുമായിരുന്നു വര്‍ഷ...

പിന്നെ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന സന്ധ്യകള്‍!!!..സൗന്ദര്യപിണക്കത്തിന്റെ അപരാഹ്നങ്ങള്‍!!!!...

എല്ലാം...എല്ലാം..ഒരു സ്വപ്നാടനത്തിലെന്നപോലെ...മോഹന്‍ വിവരിക്കുന്നതും രസമായിരുന്നു...

വീട്ടുകാരുടെ മൗനസമ്മതമുള്ള ബന്ധമായിരുന്നതിനാല്‍ മറ്റുപ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല...

എന്നാലും...ഒറ്റയ്ക്കുള്ള ഒത്തുചേരലുകള്‍....വിഷമംതന്നെയായിരുന്നുവെന്നാണ്‌ മോഹന്റെ പരാതി..

ഇലഞ്ഞിപ്പൂക്കളുടെ മനം മയക്കുന്ന സുഗന്ധത്തിന്റെ തീവ്രത മോഹനു മനസ്സിലാക്കികൊടുത്തത്‌ വര്‍ഷയായിരുന്നത്രെ!!!..

മോഹന്‍ അതു വിവരിച്ചതും,മനോഹരമായ ഒരു പ്രണയകാവ്യം പോലെ...

ഒരു വേനല്‍ക്കാല ഞായറാഴ്ച്ചസന്ധ്യയുടെ തുടുപ്പില്‍ പെട്ടെന്നായിരുന്നു ഇലഞ്ഞിപ്പൂക്കളുടെ മാസ്മരഗന്ധം മുറിയിലാകെ പടര്‍ന്നുകയറിയത്‌....

ഉറവിടമറിയുന്നതിനുമുന്‍പ്‌...ആരോ, പുറകില്‍നിന്നും കണ്ണുരണ്ടും പൊത്തികഴിഞ്ഞിരുന്നു!!!!..

ഒരുകൈനിറയേ ഇലഞ്ഞിപ്പൂക്കള്‍...

അത്‌ നാസികയിലേയ്ക്ക്‌ അമര്‍ത്തിപിടിച്ചിരിക്കുകയാണ്‌ പുറകില്‍നിന്നും വര്‍ഷ!!....

മനസ്സിലാക്കന്‍ ഒരു സെക്കന്റു വേണ്ടിവന്നു...

പിന്നെ, വെള്ളിക്കൊലുസ്സിന്റെ കിലുക്കം പോലെ പുറകില്‍ വര്‍ഷയുടെ ചിരി....

"പറയൂന്ന്‌...പറ... ആരാ കണ്ണുപൊത്തിയിരിക്കുന്നത്‌?....ആരാ കണ്ണുപൊത്തിയിരിക്കുന്നത്‌?...."

തികച്ചും മാസ്മരികമായ ഒരു അനുഭൂതിയായിരുന്നത്രെ മോഹനിലേയ്ക്ക്‌ പടര്‍ന്നുകയറിയത്‌!!!!....

അതുവരെയറിയാത്ത ദിവ്യാനുരാഗത്തിന്റെ സ്പര്‍ശം!!!..

വര്‍ഷയുടെ മൃദുവാര്‍ന്ന കൈവിരലുകളും..പുറകില്‍നിന്നും ശരീരത്തിലമരുന്ന അവളുടെ സ്നിഗ്ദതയാര്‍ന്ന നിമ്നോന്നതികളും.... സിരാതന്ത്രികളില്‍ പടരുന്ന ഇലഞ്ഞിപ്പൂക്കളുടെ മാസ്മരീകസുഗന്ധവും...എല്ലാം...എല്ലാം..മോഹന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഭൗമീകമായ ഒരു അനുഭൂതി!!!!...

അന്നത്തെ ആദ്യാലിംഗനത്തിന്റെ മധുരം...അവരുടെ പ്രണയത്തെ തീവ്രമായ തലങ്ങളിലേയ്ക്ക്‌ വഴിതിരിച്ചു വിടുന്നാതായിരുന്നു!!!!

വലുതും ചെറുതുമായാ ഇത്തരം ഒട്ടേറെ മധുരമൂറുന്ന മുഹൂര്‍ത്തങ്ങളുമായി വളര്‍ന്നു വലുതായ പ്രണയത്തിന്റെ, ലാളിത്യവും, ചൂടും..വിങ്ങലുകളും...എല്ലാം...എനിയ്ക്കറിയുന്നതുപോലെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല...

അല്ല..മറ്റൊരു തരത്തില്‍ പറഞ്ഞാല്‍..മോഹന്‍ എന്നോടു വിവരിച്ചു പറഞ്ഞിരുന്നപോലെ മറ്റാരോടും പറഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം!!!

നാലഞ്ചുവട്ടം മോഹനുമൊരുമിച്ചു വര്‍ഷയെ കണ്ടുമുട്ടിയിട്ടുമുണ്ട്‌!!!..

സംസാരിയ്ക്കുമ്പോഴെല്ലാം മോഹന്‍ അവതരിപ്പിച്ചതിലും,വളരേയേറെ ലാളിത്യവും, സ്നേഹവായ്പ്പും ഉള്ള കുട്ടിയായിട്ടണ്‌ എനിയ്ക്കും തോന്നിയത്‌...

എല്ലാം...ലോകത്തില്‍ അപൂര്‍വ്വം ചിലര്‍ക്കുമാത്രം ലഭിച്ചേക്കാവുന്ന അനുഗ്രഹങ്ങളായിതന്നെ കരുതുകയും ചെയ്തു...

കോഴ്സ്‌ കഴിഞ്ഞുപിരിഞ്ഞതിനുശേഷം മോഹനെ കാണുന്നതു വളരെ വിരളമായിട്ടയിരുന്നു...

വല്ലപ്പോഴും പബ്ലിക്‌ ലൈബ്രറിയില്‍ വച്ചുകാണും...

അതിനിടയില്‍ ആനുകാലികങ്ങളില്‍ അവന്റെ ഏതെങ്കിലും രചനകള്‍ പ്രസിദ്ധീകരിച്ചുവന്നീട്ടുണ്ടെങ്കില്‍ ഒരുമിച്ചിരുന്നു വായിയ്ക്കും....

വിമര്‍ശനങ്ങളും...വിലയിരുത്തലുകളുമായി ഒരു ദിവസം....

പിന്നെ... സാഹിത്യ അക്കാദമിയ്ക്കു മുന്നിലുള്ള ഹോട്ടല്‍ 'വുഡ്‌ലാന്റ്‌സില്‍' നിന്നും ചായയും.. ഊണും...

ജീവിതത്തിലെ, ഏറ്റവും മനോഹരമായ വിദ്യാഭ്യാസകാലവും കഴിഞ്ഞ്‌....താല്‍ക്കാലികമായി കേരളത്തിന്റെ നിത്യവസന്തസ്മൃതികളോടു വേദനയോടെ വിടപറഞ്ഞപ്പോള്‍.... മോഹനുമായുള്ള സംഭാഷണങ്ങള്‍ മുറിഞ്ഞു...

പിന്നെ ജീവിതത്തിന്റെ വഴിപ്പിരിച്ചിലുകളും.. തിരക്കുപിടിച്ച വെക്കേഷന്‍ ദിനങ്ങളും... എല്ലാംകൂടി എനിയ്ക്ക്‌ മോഹനുമായുള്ള എല്ലാ ബന്ധങ്ങളും അറ്റുപോയി എന്നുതന്നെ പറയാം...

ജീവിതം,അതിന്റെ വഴികളിലൂടെ...നിലയ്ക്കാത്ത പ്രയാണം തുടരുമ്പോള്‍... ഒരു നിയോഗമെന്നോണം കൊഴിഞ്ഞുപോകുന്ന ബന്ധങ്ങളും.....മണ്മറഞ്ഞുപോകുന്ന സ്നേഹതുരുത്തുകളും..എല്ലാം...എല്ലാം..ജീവിതത്തിന്റെ അനിവാര്യതകളായിതന്നെ കാണാന്‍ പഠിച്ചു....

മണലാരണ്യത്തിന്റെ കൊടും ചൂടില്‍നിന്നും നാട്ടിലെത്തി, ജീവിതത്തിന്റെ പരമ പ്രധാനമായ വിവാഹമെന്ന വഴിത്തിരിവില്‍പോലും.. സമയമില്ലാതെ.. വിഷമിയ്ക്കേണ്ടിവരുന്ന പാവം ഗല്‍ഫുകാരന്റെ തിടുക്കത്തോടെതന്നെയാണ്‌ ഞാനും മോഹന്റെ വീട്ടില്‍ വിവാഹം ക്ഷണിയ്ക്കാനെത്തിയത്‌...

ഏറെക്കലത്തെ ഇടവേളയ്ക്കുശേഷം,മോഹന്റെ ജീവിതവിജയങ്ങളുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ നേരിട്ടറിയാന്‍ തികച്ചും ഒരു കൊച്ചുകുഞ്ഞിന്റെ ആകാംഷയോടെയാണ്‌ വീടിന്റെ പടികള്‍ കയറിയത്‌...

പക്ഷെ...പ്രതീക്ഷകളെയെല്ലാം കീഴ്‌മേല്‍മറിയ്ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന വേനല്‍ച്ചൂടുമായി..മോഹന്റെ വീട്ടുപടികള്‍ ഇറങ്ങുമ്പോള്‍..... ജീവിതത്തെക്കുറിച്ച്‌ അതുവരെയുണ്ടായിരുന്ന എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിപ്പോയിരുന്നു!!!!!

ജീവിതത്തെ എങ്ങനെയാണു വിശദീകരിയ്ക്കുക?.....

എങ്ങനെയാണു'പ്ലാന്‍'ചെയ്യുക?....

മനസ്സു പരതുകയായിരുന്നു....

മോഹന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു... ഒരു മോനും പിറന്നിരിയ്ക്കുന്നു!!!

പക്ഷെ.. വര്‍ഷാമേനോനുമയല്ല!!!!...

നഗരത്തിലെ വന്‍കിട ഹോട്ടലുടമയുടെ ഏകമകള്‍!!!!

'ശ്രീജ!!!'

തൃശ്ശൂര്‍ 'സെന്റ്‌ മെരീസ്‌ കോളേജില്‍' ഇംഗ്ലീഷ്‌ അദ്ധ്യാപിക!!

മോഹന്‍ സാഹിത്യരോഗമെല്ലാം മാറ്റി നല്ലൊരു ഹോട്ടലുടമയായിമാറിക്കഴിഞ്ഞിരുന്നു!!!...

വര്‍ഷാമേനോന്‍ കുരിയച്ചിറയില്‍ സ്കൂള്‍ അദ്ധ്യാപിക..ഭര്‍ത്താവ്‌ അവിടെത്തന്നെ ജോലിചെയ്യുന്ന മലയാളം അദ്ധ്യാപകന്‍...

'ഹരികൃഷ്ണന്‍'.... മാതൃഭൂമിയിലും,കലാകൗമുദിയിലും സ്ഥിരമായി നല്ല ചെറുകഥകളെഴുതി പ്രശസ്തനാവാന്‍ വെമ്പുന്ന യുവസാഹിത്യകാരന്‍!!!

ജീവിതത്തിന്റെ കുത്തൊഴുക്കില്‍.. മനുഷ്യമനസ്സുകളില്‍ വന്നുഭവിയ്ക്കുന്ന മാറ്റങ്ങളും..മറവികളും...മരവിപ്പുകളും..എനിയ്ക്ക്‌ പലപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാതെപോകാറുണ്ട്‌!!!!

ഒരുപക്ഷെ.. ഞാന്‍ മാത്രമാവാം അമ്പരക്കുന്നത്‌...

വര്‍ഷയും, മോഹനും...എല്ലാം മറന്നുകാണും!!!..

ഇലഞ്ഞിപ്പൂവിന്റെ മാസ്മരികസുഗന്ധവും...ഹൃദയം പറിച്ചെടുക്കുന്ന പ്രണയ നൊമ്പരങ്ങളും...എല്ലാം...എല്ലാം!!!!!!

അതെ.'ക്ലാസ്സ്‌മേറ്റ്‌സ്‌'എന്ന ഹിറ്റ്‌ സിനിമയ്ക്കുശേഷം നടന്ന പല ഒത്തുചേരലുകളുടേയും വാര്‍ത്തകള്‍..എന്നെ തികച്ചും വിസ്മയപ്പിക്കുകയും.. ചിന്താധീനനാക്കുകയും ചെയ്തപ്പോള്‍... ഞാന്‍ വീണ്ടും..വീണ്ടും.. സ്മരിയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.....

ഇലഞ്ഞിപ്പൂമണം പൊഴിച്ച... ആ പഴയ പ്രണയകാലത്തെ....

വെറുതെ...വെറുമൊരു പകല്‍ക്കിനാവിന്റെ മനം മയക്കുന്ന സൗന്ദര്യമായിമാത്രം!!!!

13 അഭിപ്രായങ്ങള്‍:

Anonymous അജ്ഞാതന്‍ പറഞ്ഞു...

good

2009 ഒക്‌ടോബർ 21, 9:05 AM-ന്  
Anonymous അജ്ഞാതന്‍ പറഞ്ഞു...

please visit my blog.my blog is http://thasleemp.blogspot.com .
your blog is good

2009 ഒക്‌ടോബർ 21, 9:06 AM-ന്  
Blogger Raman പറഞ്ഞു...

തൃശ്ശൂര്‍ പബ്ലിക്‍ലൈബ്രറി...സാഹിത്യ അക്കാദമി വായനശാല..പൂരപ്പറമ്പിലെ, മാവിന്‍ച്ചോടും..മൃഗശാലയുടെ വിജനമായ കോണുകളും.. എല്ലാം... ഞങ്ങളുടെ സൗഹൃദം വളര്‍ന്ന വേദികളായിരുന്നു

enne sharikkum ee varikal thekkinkaattilethichu. Vaayichappol mothathil oru rasasm thonni. Oru Fasil cinema pole endingil kaaranam maathram kaanichilla, Manappoorvamaano?

2009 ഒക്‌ടോബർ 21, 12:21 PM-ന്  
Blogger വിനുവേട്ടന്‍ പറഞ്ഞു...

ജോയ്‌, നന്നായി... വളരെ വൈകിയാണെങ്കിലും ബ്ലോഗ്‌ തുടങ്ങിയല്ലോ... കഴിവുള്ളവര്‍ എഴുതുന്നത്‌ വായിക്കുവാന്‍ ഞങ്ങള്‍ ധാരാളം വായനക്കാര്‍ ഇവിടെയുണ്ട്‌... ഇതിന്‌ മുമ്പ്‌ എഴുതി, ഞങ്ങള്‍ കുറച്ച്‌ പേര്‍ മാത്രം വായിച്ച ആ കഥകളൊക്കെ ഇവിടെ പോസ്റ്റ്‌ ചെയ്യൂ ജോയ്‌... എല്ലാവരും വായിക്കട്ടെ... സര്‍വ്വഭാവുകങ്ങളും നേരുന്നു...

2009 ഒക്‌ടോബർ 21, 9:59 PM-ന്  
Anonymous ജോയ്‌ പാലക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി....

ഒരു 'Fasil cinema' പോലെ 'endingil'കാരണം കൃത്യമായി വ്യക്തമാക്കാതിരുന്നതിനാലാണല്ലൊ വായന കഴിഞ്ഞും കഥയേക്കുറിച്ചൊരു മനോവ്യാപാരം ഉണ്ടായത്‌....

അതിനൊരു രസം വേറെയല്ലേ?....

ഇനിയും 'പാലക്കല്‍ ജാലകത്തിലെ' കാഴ്ച്ചകള്‍ കാണാനും.. അഭിപ്രായങ്ങള്‍ തുറന്നെഴുതാനും വരിക..


'വിനുവേട്ടന്റെ' അഭിപ്രായങ്ങള്‍ മനസ്സില്‍ കുറിച്ചീട്ടുണ്ട്‌..

അധികം താമസിയാതെ സൃഷ്ടികളെല്ലാം 'ജാലക'ത്തിലെത്തിയ്ക്കാം.

എല്ലാവര്‍ക്കും നന്ദി!! ഒരിയ്ക്കല്‍ കൂടി..

2009 ഒക്‌ടോബർ 22, 6:49 PM-ന്  
Blogger രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

കമന്റാന്‍ വൈകി
വായിച്ചു സൂപ്പര്‍, എല്ലാം വിഷ്വല്‍ ആയി മനസ്സില്‍ വന്നു

2009 ഒക്‌ടോബർ 29, 8:36 AM-ന്  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

നന്ദി കുറുപ്പേ..
'ജാലക കാഴ്ച്ച'കളിലേയ്ക്ക്‌ വീണ്ടും വരിക.....

2009 ഒക്‌ടോബർ 29, 6:45 PM-ന്  
Blogger ശ്രീ പറഞ്ഞു...

ആ നഷ്ടപ്രണയം വായനക്കാര്‍ക്ക് വേണ്ടി നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു...

കൊള്ളാം :)

2009 നവംബർ 10, 2:16 PM-ന്  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

നന്ദി ശ്രീ...
പോസ്റ്റുകള്‍ എല്ലാം വായിക്കുന്നു എന്നറിയുന്നതില്‍ വളരേ സന്തോഷം!! ഇനിയും വരിക.

2009 നവംബർ 11, 8:47 PM-ന്  
Blogger Sandesh Palackal പറഞ്ഞു...

ജീവിതത്തിന്റെ കുത്തൊഴുക്കില്‍.. മനുഷ്യമനസ്സുകളില്‍ വന്നുഭവിയ്ക്കുന്ന മാറ്റങ്ങളും..മറവികളും...മരവിപ്പുകളും..എനിയ്ക്ക്‌ പലപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാതെപോകാറുണ്ട്‌!!!!

ഒരുപക്ഷെ.. ഞാന്‍ മാത്രമാവാം അമ്പരക്കുന്നത്‌...

വര്‍ഷയും, മോഹനും...എല്ലാം മറന്നുകാണും!!!..

ഇലഞ്ഞിപ്പൂവിന്റെ മാസ്മരികസുഗന്ധവും...ഹൃദയം പറിച്ചെടുക്കുന്ന പ്രണയ നൊമ്പരങ്ങളും...എല്ലാം...എല്ലാം!!!!!!

ഇലഞ്ഞിപ്പൂമണം പൊഴിച്ച... ആ പഴയ പ്രണയകാലത്തെ....

വെറുതെ...വെറുമൊരു പകല്‍ക്കിനാവിന്റെ മനം മയക്കുന്ന സൗന്ദര്യമായിമാത്രം!!!!

Nadannu vanna vaziyilakku thiriju nokunnavarkalla anubhavapadunna onnanithu.....palappozum purkottu onnu nokiyal kanam ethupola oru വര്‍ഷയും, മോഹനും...

Chilappol nammal thannayakum evar..........

Ethathra sathyamanu.........jeevithamanna aza kadalinda neenthi kadakkumbol nashtagaluda.....kayi vittu poyathu kayi vittathum makum palarudaum pusthakathil........

peppan da varikali വര്‍ഷയും, മോഹനും... jeevikkukayanu....avaruda pranayavum.....orumichu jeevichillalum avaruda manasippolum pranayikunundakam...........

pranayam nashikilla orikalum........athoru..........

2009 നവംബർ 27, 12:48 PM-ന്  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ലാഭനഷ്ടങ്ങളുടെ ആകത്തുകയല്ലേ ജീവിതം?..
ജീവിതത്തെ അതായിരിക്കുന്ന രീതിയില്‍ തന്നെ അംഗീകരിയ്ക്കുന്നതാണ്‌ ശരിയായ രീതി...
കാലം അതിന്റെ തൂവല്‍കൊണ്ട്‌ വേണ്ടതും വേണ്ടാത്തതും എല്ലാം എഴുതിച്ചേര്‍ത്തെന്നിരിക്കും....
എന്നാലും ജീവിതം എത്രയോ പ്രിയപ്പെട്ടതാണ്‌ ഓരോ മനുഷ്യനും.....
അഭിപ്രായത്തിനു നന്ദി സന്ദേശ്‌....വീണ്ടും വരിക.

2009 നവംബർ 27, 10:38 PM-ന്  
Blogger lekshmi. lachu പറഞ്ഞു...

manoharamaayirikkunu...

2009 ഡിസംബർ 1, 3:37 PM-ന്  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

നന്ദി ലക്ഷ്മി...
ഇനിയുംവരിക....
'ജാലകത്തിലെ' ജീവിതചിത്രങ്ങളിലേയ്ക്ക്‌..

2009 ഡിസംബർ 6, 11:19 PM-ന്  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം