തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

മടക്കയാത്രയിലെ മനുഷ്യര്‍..




മനുഷ്യന്‍! ഭൂമിയിലെ ഏറ്റവും മഹത്തായ സൃഷ്ടി!!

ഏതു കമ്പ്യുട്ടറിനേയും വെല്ലുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍!!!

ബുദ്ധി,മനസ്സ്‌ എന്നീ രണ്ട്‌അത്യത്ഭുതപ്രതിഭാസങ്ങള്‍ക്കൊണ്ട്‌ ലോകം മുഴുവന്‍ അടക്കിവാഴുന്ന മഹാനായ മനുഷ്യന്‍!!!

അജയ്യനായ മനുഷ്യന്‍!!!

ലോകാരംഭംമുതല്‍ അവന്‍ നടത്തിയ നിലനില്‍പ്പിനായുള്ള മത്സരങ്ങള്‍!...

ലോകം കീഴടക്കാന്‍ അവന്‍ നടത്തിയ ജൈത്രയാത്രകള്‍!!!

ആഗ്രഹിച്ചതൊക്കെ വെട്ടിപ്പിടിയ്ക്കാന്‍ നടത്തിയ ജീവന്മരണപ്പോരാട്ടങ്ങള്‍!!!
................................................!!!
................................................!!!

വെക്കേഷന്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ എനിക്കീ ഫിലോസഫി പതിവുള്ളതാണ്‌..

ഓരോരോ ലക്ഷ്യവുംപേറി ലോകത്തിന്റെ നാനാകോണുകളിലേയ്ക്കു പായുന്ന മനുഷരില്‍,ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കീഴടക്കുന്നവരെത്ര?...ഇടയ്ക്ക്‌ തളര്‍ന്നു വീഴുന്നവരെത്ര?....ദിശയറിയാതെ അലയുന്നവരെത്ര?..എല്ലാം നഷ്ടപ്പെട്ട്‌ തിരിച്ചു പോകുന്നവരെത്ര?..

ഒരു യാത്രയില്‍ ഇതെല്ലാം ഓര്‍ക്കാന്‍ മനുഷ്യനെവിടെ നേരം?!!!

അതൊ,അവന്‍ അതെല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതാണോ?..

ആകെക്കിട്ടുന്ന കൊച്ചുജീവിതത്തില്‍;പണത്തിനും,അധികാരത്തിനും,
സ്ഥാനമാനങ്ങള്‍ക്കും പിറകേപ്പാഞ്ഞ്‌ സനാതനമായ മാനുഷികമൂല്യങ്ങള്‍പോലും മറക്കുന്ന വിഡ്ഡിയായ മനുഷന്‍!!

എയര്‍പ്പോര്‍ട്ടിലെ അമിതമായി ശീതികരിച്ച ഹാളില്‍ മടക്കയാത്രക്കായി,ബഹ്‌റൈന്‍ വിമാനവുംകാത്തിരിക്കുമ്പോള്‍ മനസ്സില്‍ തള്ളിക്കയറിയ ചിന്തകള്‍...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും അപരിചിതമായ ദേശങ്ങളിലേയ്ക്ക്‌,കാണാപ്പൊന്നുംത്തേടി യാത്രതിരിച്ച ജനപഥങ്ങള്‍!!

പ്രയാണം!!!

മനുഷ്യന്റെ അനന്തമായ ജീവിതപ്രയാണം!!!

ചിന്തകള്‍ ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്കുപാറി..

ഒരു കൂട്ടില്‍നിന്നും,മറ്റൊരുകൂട്ടിലേയ്ക്ക്‌...

ക്ലൈമാക്സില്‍നിന്നും,ആന്റിക്ലൈമാക്സിലേയ്ക്ക്‌..

ജീവിതം എത്തിപ്പിടിയ്ക്കാനായി,പിറന്ന നാടും,വീടുംവിട്ട്‌;ഉറ്റവരേയും ഉടയവേരെയും,ഉപേക്ഷിച്ച്‌ ഏകാന്തയാത്രചെയ്യാന്‍ വിധിയ്ക്കപ്പെട്ട മനുഷ്യര്‍!!!

വേണ്ടതിലധികവും വാരിക്കൂട്ടിയിട്ടും,പിന്നെയും,പിന്നേയും വാരിക്കൂട്ടാന്‍ പരക്കംപായുന്ന അത്യാഗ്രഹിയായ മനുഷ്യന്‍!!

പിറന്ന നാടിനേയും നാട്ടുകാരേയും പുച്ഛത്തോടെ തിരസ്ക്കരിച്ച്‌;വെളുവെളുത്ത ശീമനാടുകളില്‍ ചേക്കേറാന്‍ വ്യഗ്രതകൊള്ളുന്ന അഹങ്കാരിയും,വിഡ്ഡിയുമായ മനുഷ്യന്‍!!..

സ്വന്തം നേട്ടങ്ങള്‍ക്കായി,ആരേയും ഒറ്റിക്കൊടുക്കാന്‍ മടിയ്ക്കാത്ത സ്വാര്‍ത്ഥാനായ മനുഷ്യന്‍!!!

വെറുംധനമോഹത്താല്‍, യാതൊരു ശത്രുതയുമില്ലാത്ത ഒരു സഹജീവിയെ മൃഗീയമായി കുത്തിമലര്‍ത്തുന്ന ക്രൂരനായ മനുഷ്യന്‍!!!

മനുഷ്യസ്വഭാവത്തിന്റെ വിവിധ രൂപങ്ങള്‍ ഒരു ചച്ചിത്രത്തിലെന്നോണം എന്റെ മനസ്സില്‍ തെളിഞ്ഞുമായാന്‍തുടങ്ങി....

എനിക്കുമുന്നിലൂടെ പോകുന്ന അനേകം മനുഷ്യരെ ഞാന്‍ സൂക്ഷിച്ചു നിരീക്ഷിച്ചു...

വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ മറ്റെല്ലാ,പരിഷ്ക്കാരികളായ മനുഷ്യര്‍ക്കും ഒരേ മുഖച്ഛായ!! ഞാനെന്നഭവാത്തിന്റെ അപകടകരമായ ഒരു വിന്യാസം എല്ലാവരിലും വ്യക്തം!! മിന്നിമായുന്ന മുഖഭാവങ്ങളില്‍ ചുറ്റുമുള്ളവരില്‍നിന്നും,താന്‍ത്തന്നെ കേമന്‍ എന്നു വിളിച്ചുപറയുംപോലൊരു രീതി!!

ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ തനിക്കുച്ചുറ്റുമുള്ള മനുഷ്യരെ ചെറുതാക്കാനുള്ള തീവ്വ്രമായ ഒരു ശ്രമം എല്ലാവരിലും പ്രകടം!!

ഇത്‌ ഈ നൂറ്റാണ്ടിന്റെ മുഖച്ഛായതന്നെയാണോ?!!

അണുകുടുംബങ്ങളിലെ,എല്‍.കെ.ജി.കുഞ്ഞിനെപ്പോലും ക്ലാസ്സിലെ മറ്റെല്ലാക്കുട്ടികളേയും,ചെറുതാക്കി ഒന്നാംറാങ്ക്‌വാങ്ങാന്‍ പഠിപ്പിയ്ക്കുന്ന ആധുനികസംസ്കാരത്തിന്റെ അനിവാര്യമായ ശാപംത്തന്നെയല്ലേ ഇതും?...

കയ്യിലുള്ള സമ്പത്തിന്റെ അളവുമാത്രമാണ്‌ വ്യക്തിമൂല്യം നിര്‍ണ്ണയിക്കുക എന്ന ഒരു രീതി എവിടേയും വ്യക്തമായി സ്ഥാപിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!!!

ബന്ധുസമാഗമങ്ങളില്‍...ആഘോഷങ്ങളില്‍..ആരാധനാലയങ്ങളില്‍..രാഷ്ട്രീയ വേദികളില്‍.. എന്നുവേണ്ട എവിടേയും മൂല്യാധിപത്യത്തേക്കള്‍,ധനാധിപത്യം കണ്ടറിയാന്‍കഴിയും!!

ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാനെന്നപോലെ പച്ചപരിഷ്കാരിയുവതിയും,യുവാവും എനിക്കു മുന്നിലുള്ള സീറ്റില്‍ ഹൈഹീല്‍ഡ്‌ ഷൂവിന്റെ ടക്‌..ടക്‌ ശബ്ദവുമായി വന്നിരുന്നു..

ചിന്തകളില്‍നിന്നും രക്ഷപ്പെട്ട ഞാന്‍ പതുക്കെ അവരെ ശ്രദ്ധിക്കന്‍ തുടങ്ങി..

രണ്ടുപേരും ലേറ്റസ്റ്റ്‌ ഫാഷനില്‍ ഉള്ള ലോവെയ്‌സ്റ്റ്ജീന്‍സും,ടോപ്പുമാണു വേഷം.

യുവതി, സ്ലീവ്‌ലെസ്സ്‌...ക്രോപ്പ്‌ചെയ്ത മുടി..കടുംച്ചായംത്തേച്ച ചുണ്ടുകള്‍!!

സുന്ദരിയല്ലെങ്കിലും,ശരീരവടിവുകള്‍ ആകാവുന്നത്ര വെളിവാക്കിക്കൊണ്ടുള്ള വസ്ത്രധാരണവും,ആവശ്യത്തില്‍കൂടുതല്‍ മൈക്‌ക്‍അപ്പും കൂടി ആകെയൊരു മാദകത്വം തോന്നിപ്പിക്കുന്ന പ്രകൃതം.

യുവാവ്‌ അല്‍പ്പം തടികൂടുതലാണെങ്കിലും,ശരിക്കും ഒരു ജീനിയസ്സ്‌ ലുക്ക്‌ ആണ്‌..

മുപ്പതിനുമുകളില്‍ പ്രായം.രണ്ടുപേര്‍ക്കും കണ്ണടയുണ്ട്‌

വന്നിരുന്നപാടെ ലാപ്‌ടോപ്പില്‍ എന്തൊക്കയോ ചെയ്തുതുടങ്ങിയിരിക്കുന്നു..ഇടയ്ക്കിടയ്ക്ക്‌ ഐഫോണിലൂടെ സംസാരവും..

ഞാന്‍ അവരെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.. എപ്പോഴെങ്കിലും അവരുടെ നോട്ടം എന്നിലേയ്ക്കു പായുന്നുണ്ടോ എന്നു ഞാന്‍ പലവട്ടം ശ്രദ്ധിച്ചു..

എന്നെയെന്നല്ല,ചുറ്റുപാടുമുള്ള ഒരാളേയും അവര്‍ ശ്രദ്ധിയ്ക്കുന്നതായി എനിക്കു തോന്നിയില്ല അവര്‍ അവരുടെ ലോകത്തു തന്നെ!!

എന്റെ മനസ്സുപറഞ്ഞു.. ഞാന്‍ ചിന്തിച്ച അതേ വ്യക്തിത്വങ്ങള്‍!!!

ലോകത്തെ മുഴുവനും ഒരു കാരിരുമ്പുകൂട്ടിലടച്ച്‌.മുഴുവന്‍ ഭൂമിയും,വാനവും തന്റേതുമാത്രമാക്കിപ്പറക്കുന്ന രണ്ടു ആധുനിക യുവത്വങ്ങള്‍!!!

വല്ല സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരുമാവാം രണ്ടുപേരും....ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്താവും ജോലി..കണക്ഷന്‍ഫ്ലൈറ്റിനായി ബഹ്‌റൈനിലേയ്ക്കുപോകുന്നതായിരിക്കും..


അനായാസം ലാപ്പ്റ്റോപ്പില്‍ പറന്നുനടക്കുന്ന അവരുടെ കൈവിരലുകള്‍ എന്നെ അങ്ങനെ ചിന്തിപ്പിയ്ക്കാനാണുതോന്നിപ്പിച്ചത്‌.

ഫ്ലൈറ്റിനിനിയും ഒന്നരമണിക്കൂര്‍ ബാക്കി...

ഇപ്പോള്‍ എന്റെ മുന്നിലിരിയുന്ന യുവാവ്‌ ഒരു വിശ്രമത്തിനെന്നോണം ഇരിയ്ക്കുന്ന സീറ്റിനിരുവശത്തുമായി കൈകള്‍ നിവര്‍ത്തിവെച്ച്‌ സീറ്റില്‍ ചാരിക്കിടക്കുകയാണ്‌.ലാപ്പ്റ്റോപ്പ്‌ അപ്പോഴും മടിയില്‍ത്തന്നെ തുറന്നുവച്ചിരിക്കുന്നു..ഒരു കയ്യില്‍ ഐഫോണ്‍!! യുവതി അപ്പോഴും ലാപ്പ്റ്റോപ്പില്‍ തന്നെ..

എനിക്കെന്തോ അവരിലുള്ള താല്‍പര്യം പോയിത്തുടങ്ങി..

ഞാന്‍ വീണ്ടും പഴയപോലെ മാറ്റുള്ളവരിലേയ്ക്ക്‌ ദൃഷ്ടിപായിച്ച്‌ സമയംക്കൊല്ലാന്‍ തുടങ്ങി...

നാട്ടില്‍ കഴിഞ്ഞ ഒരോ ദിവസവും മനസ്സിലൂടെ മിന്നിമറഞ്ഞു..

മഴയും,ഇളംവെയിലും,പുല്‍ത്തലപ്പിലെ മഞ്ഞുതുള്ളിയും ഇഷ്ടപ്പെട്ടവരുടെ മുഖങ്ങള്‍ക്കൊപ്പം മനസ്സില്‍ പീലിവിടര്‍ത്തി..

വേണ്ട..ഇതെല്ലാം അവസാനം വേദനയിലേയ്ക്ക്‌ വഴുതും.

ഫ്ലൈറ്റിനിനിയും സമയം ബാക്കിയുണ്ടല്ലോ എന്ന ചിന്തയും എന്നെമുഷിപ്പിച്ചു

ചിന്തകളെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ച്‌,വെറുതെ കണ്ണുകളടച്ച്‌ സീറ്റില്‍ ചാരിക്കിടന്നു..

എപ്പോഴാണ്‌ മയക്കത്തിലേയ്ക്കുവീണതെന്നറിയില്ല..

എന്തോ ഒരു ബഹളംകേട്ടുണര്‍ന്നുനോക്കിയപ്പോള്‍ എനിക്കു മുന്നില്‍ യാത്രക്കാരെല്ലാം തടിച്ചുകൂടിയിരിയ്ക്കുന്നു!!!

കണ്ണുതിരുമ്പി വീണ്ടും വ്യക്തതവരുത്തി....

അതെ,അവര്‍ എനിക്കുമുന്നിലിരുന്നിരുന്ന ആ യുവാവിനും,യുവതിയ്ക്കും ചുറ്റുമാണ്‌..

തിരക്കിനിടയിലൂടെ അവരെ കാണാന്‍ ഒരു ശ്രമംനടത്തി.പക്ഷെ വിജയിച്ചില്ല...

തിരക്കിനുള്ളില്‍നിന്നും പുറത്തേക്കുകടന്ന ഒരു മദ്ധ്യവയസ്കന്‍ പരിഭ്രമിച്ചുനില്‍ക്കുന്ന എന്റെ മുഖത്തുനോക്കി ആത്മഗതം പോലെ പറഞ്ഞു.."അറ്റാക്കായിരിക്കും..പാവം തീരെ ചെറുപ്പം പയ്യന്‍!!! എന്നാലും കഷ്ടമായിപ്പോയി!!!!"

ഇത്തവണത്തെ മടക്കയാത്ര പതിവിലേറേ വിഷമിപ്പിക്കുന്നല്ലോ എന്നു മനസ്സ്‌ വെറുതെ പറഞ്ഞുക്കൊണ്ടിരുന്നു..

ഒരുവട്ടം കൂടി ആ ചെറുപ്പക്കാരന്റെ മുഖമൊന്നുകാണാന്‍ ശ്രമിച്ചു,പക്ഷെ എയര്‍പ്പോര്‍ട്ട്‌ സെക്യൂരിറ്റിയും ഓഫീസേര്‍സും,എല്ലാംകൂടി തിരക്ക്‌ വീണ്ടും വര്‍ദ്ധിയ്കുകയാണ്‌

അല്ലെങ്കില്‍വേണ്ട..

ഞാന്‍ തിരക്കില്‍നിന്നും പതുക്കെ സ്യൂട്ട്‌കെയ്‌സുമെടുത്ത്‌ പുറത്തുകടന്നു..

എന്റെ മനസ്സുവീണ്ടും മടക്കയാത്രയുടെ വിഷമങ്ങളോര്‍ത്തുവേദനിയ്ക്കാന്‍ തുടങ്ങി..

എനിയ്ക്കു പോകേണ്ട വിമാനം ഇനി എപ്പോഴാണോ പുറപ്പെടുക എന്നചിന്ത മാത്രമായി മനസ്സില്‍...





ലേബലുകള്‍:

27 അഭിപ്രായങ്ങള്‍:

Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ജീവിതത്തിന്റെ അനിവാര്യതയാണ്‌ മടക്കയാത്രകള്‍!!!

പക്ഷെ,ഓരോ മടക്കയാത്രകളും,എന്നും മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്നു!!!

നിങ്ങളുടെ ചിന്തകളും ഇവിടെ പങ്കിടാന്‍ മറക്കില്ലല്ലോ..

2012, ഫെബ്രുവരി 6 2:17 AM  
Blogger Yasmin NK പറഞ്ഞു...

അനിവാര്യമായ മടക്കം. പക്ഷേ ആരോര്‍ക്കുന്നു അല്ലേ..ഇതൊക്കെ കണ്മുന്നില്ലൂടെ മാറിമറയുന്ന ദൃശ്യങ്ങള്‍ മാത്രം,ഒരു നൊടി നേരം,അതിനപ്പുറത്തേക്ക് ആരോര്‍ക്കുന്നു, താങ്കളും ചെയ്തത് അത് തന്നെയാണു,അല്ല ;ഞാനായാലും അത് തന്നെയേ ചെയ്യു..

നല്ല കഥക്ക് അഭിനന്ദനങ്ങള്‍...

2012, ഫെബ്രുവരി 7 5:22 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

മുല്ല..

അതെ,ഞാനും പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്‌..ജീവിതത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന...മനപ്പൂര്‍വ്വം മറന്നുകളയുന്ന മാനവമൂല്യങ്ങള്‍!!!

ഇത്‌നാട്യങ്ങളുടേയും..കാപട്യങ്ങളുടേയും.. കാലം!!!..

സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
ഇനിയും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക

2012, ഫെബ്രുവരി 8 8:30 PM  
Blogger ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

theerchayayum nammal ororutharum madakka yathrakku munpulla koodi cheralukalil aanu..... pinne blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY..... vayikkumallo.............

2012, ഫെബ്രുവരി 18 11:00 AM  
Blogger mayflowers പറഞ്ഞു...

അനുഭവം പോലെ തോന്നിച്ചു.
ഇവിടെ വഴിയാത്രക്കാരെപ്പോലെയാണ് നമ്മളെന്ന സത്യം ഒരിക്കലും നമ്മളാരും ഓര്‍ക്കുന്നില്ല.

2012, ഫെബ്രുവരി 21 4:07 AM  
Blogger Typist | എഴുത്തുകാരി പറഞ്ഞു...

മടക്കയാത്രകളിലെ എന്നുമുള്ള വേദനകൾക്കു മേലേ ഒന്നുകൂടി. ഇത്രയേയുള്ളൂ മനുഷ്യജീവിതം എന്നാരും ഓർക്കുന്നില്ല പലപ്പോഴും.

2012, ഫെബ്രുവരി 22 10:22 AM  
Blogger Sandeep Palakkal പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

2012, മാർച്ച് 3 2:53 PM  
Blogger Sandeep Palakkal പറഞ്ഞു...

സത്യം പറഞ്ഞാല്‍, ഒരു ബോറന്‍ കഥയാണെന്നാണ് വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത്. വായിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വായിക്കാന്‍ തോന്നി. ഉഗ്രന്‍. അവസാനത്തെ വാക്യത്തിലെ ദ്വയാര്‍ത്ഥം നിറഞ്ഞ നാടകീയത വളരെ ഇഷ്ടപ്പെട്ടു.

2012, മാർച്ച് 3 2:55 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

jayarajmurukkumpuzha...

നന്ദി ജയരാജ്‌.. സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും...
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

2012, ജൂൺ 4 9:40 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

mayflowers....

വായനയ്ക്കും, അഭിപ്രായത്തിനും ഹൃദയംനിറഞ്ഞനന്ദി..
ഇനിയും വരിക വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

2012, ജൂൺ 4 9:40 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

എഴുത്തുകാരി..

മനുഷ്യന്റെ'ഈഗോ'അവന്റെ സത്തയെത്തന്നെ വിഴുങ്ങുന്ന കാഴ്ച്ചകളാണ്‌ ഇപ്പോള്‍ നമുക്കുചുറ്റും!!!
സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.. വീണ്ടും വരിക. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

2012, ജൂൺ 4 9:41 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

SANDEEP PALAKKAL...
കഥ രസിച്ചു എന്നറിയുന്നതില്‍ വളരെ സന്തോഷം..

സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.

ഇനിയും വരിക വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

2012, ജൂൺ 4 9:42 PM  
Blogger കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കയ്യിലുള്ള സമ്പത്തിന്റെ അളവുമാത്രമാണ്‌ വ്യക്തിമൂല്യം നിര്‍ണ്ണയിക്കുക എന്ന ഒരു രീതി എവിടേയും വ്യക്തമായി സ്ഥാപിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!
ശരിയാണ് ജോയ്...ഇന്നത്തെ മൂല്യ നിര്‍ണ്ണയം പണത്തിലാണ്.
നല്ല കഥ..ഇവിടെ പോസ്റ്റിടുമ്പോളറിയിക്കണം.

2012, ജൂൺ 7 7:18 AM  
Blogger പട്ടേപ്പാടം റാംജി പറഞ്ഞു...

ഇനിയും കുന്നുകൂട്ടാന്‍ എന്താണ് ഇനിയും ചെയ്യേണ്ടത്‌ എന്ന ചിന്ത എന്തും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരവസ്ഥയിലൂടെ നാം കടന്നു പോയിക്കൊണ്ടിരിക്കുന്നു. ചെയ്യുന്ന പ്രവൃത്തിയുടെ ശരിയോ രീതിയോ ഇന്നാരും കണക്കാക്കുന്നില്ല. നന്നായിരിക്കുന്നു.
നന്നായി ഇഷ്ടപ്പെട്ടു.

2012, ജൂൺ 7 5:00 PM  
Blogger sreee പറഞ്ഞു...

'മധ്യേയിങ്ങനെ കാണുന്ന നേരത്ത്‌ മത്സരിക്കുന്നതെന്തിനു നാം വൃഥാ'
എന്ന് ചിന്തിക്കുമ്പോഴും ജീവിതയാഥാര്‍ത്യങ്ങള്‍ യാത്ര ഇങ്ങനെയാക്കി തീര്‍ക്കുന്നു.ഇതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കാ നേരം.
കഥയായാലും അനുഭവം ആയാലും പറഞ്ഞ രീതി മനോഹരം.

2012, ജൂൺ 13 9:34 AM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

കുസുമം ആര്‍ പുന്നപ്ര..

സന്ദര്‍ശനത്തിനും ,അഭിപ്രായത്തിനും നന്ദി..
ഇനിയും വരിക അഭിപ്രായങ്ങള്‍ എഴുതുക.

2012, ജൂൺ 13 8:56 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

പട്ടേപ്പാടം റാംജി..
ധനസമാഹരണം മാത്രമാണ്‌ ജീവിതലക്ഷ്യമെന്ന ഇന്നത്തെ ചിന്ത തികച്ചും ഭീതിദായകം തന്നെ..അതിന്റെ പ്രത്യാഘാതങ്ങള്‍ നാമനുഭവിച്ചുക്കൊണ്ടുമിരിക്കുന്നു...

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

2012, ജൂൺ 13 10:40 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

sree..

സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും വളരെ നന്ദി.
ഇനിയും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

2012, ജൂൺ 13 10:42 PM  
Blogger വേണുഗോപാല്‍ പറഞ്ഞു...

ഈ ബ്ലോഗ്ഗില്‍ ആദ്യം ..
അസ്സല്‍ എഴുത്ത്. ഇവിടെ കുറിച്ച മാനുഷിക ചിന്തകള്‍ ഒരു വേള ഇന്നിന്റെ ഒരു നേര്‍ചിത്രം മുന്നിലെക്കെറിഞ്ഞു. മനസ്സില്‍ ആര്‍ദ്രത ഉണ്ടെങ്കിലും അതൊന്നു പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ മനുഷ്യരുടെ പ്രയാണം. അതില്‍ കഥാകാരനും ഒരു ഭാഗം എന്ന് മാത്രം..

ആശംസകള്‍ .....ഈ നല്ലെഴുത്തിനു

2012, ജൂൺ 14 7:50 AM  
Blogger kochumol(കുങ്കുമം) പറഞ്ഞു...

ഓരോരോ ലക്ഷ്യവുംപേറി ലോകത്തിന്റെ നാനാകോണുകളിലേയ്ക്കു പായുന്ന മനുഷരില്‍,ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കീഴടക്കുന്നവരെത്ര?...ഇടയ്ക്ക്‌ തളര്‍ന്നു വീഴുന്നവരെത്ര?....ദിശയറിയാതെ അലയുന്നവരെത്ര?..എല്ലാം നഷ്ടപ്പെട്ട്‌ തിരിച്ചു പോകുന്നവരെത്ര?..
ഒരു യാത്രയില്‍ ഇതെല്ലാം ഓര്‍ക്കാന്‍ മനുഷ്യനെവിടെ നേരം?!!!
അതെ ജോയ്‌ ആര്‍ക്കു നേരം ഇതറിയാന്‍ ആര്‍ക്കും നേരമില്ല ...!
നല്ല കഥ ..!
അഭിനന്ദനങ്ങള്‍..!

2012, ജൂൺ 14 10:00 AM  
Blogger MINI.M.B പറഞ്ഞു...

യന്ത്രവല്‍ക്കരിക്കപ്പെടുന്ന ആധുനികയുഗത്തിന്റെ നേര്‍ക്കാഴ്ച..!

2012, ജൂൺ 14 3:33 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

വേണുഗോപാല്‍..
ആദ്യമായി പാലക്കല്‍ ജാലകത്തിലേയ്ക്ക്‌ സുസ്വാഗതം!!!

ജീവിതത്തെ എങ്ങനെയാണു വിശദീകരിയ്ക്കുക?..
യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന വേനല്‍ച്ചൂട്‌....


ജാലകത്തിലേയ്ക്കുള്ള ആദ്യസന്ദര്‍ശനത്തിനും..അഭിപ്രായത്തിനും നന്ദി..വീണ്ടും 'ജാലക കാഴ്ച്ചകളിലേയ്ക്ക്‌` വരിക.

2012, ജൂൺ 14 10:35 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

kochumol(കുങ്കുമം)..

ജീവിതത്തെ പഠിയ്ക്കുക..മനുഷ്യരെ പഠിക്കുക ...ഏറ്റവും രസകരമായ ഒരു കാര്യമണ്‌.. അനുഭവവുമാണ്‌!!!

'പാലക്കല്‍ ജാലകത്തിലേയ്ക്ക്‌` സുസ്വാഗതം!!
ആദ്യ സന്ദര്‍ശനത്തിനും..അഭിപ്രായത്തിനും നന്ദി.
വീണ്ടും വരിക.

2012, ജൂൺ 14 10:38 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

MINI.M.B...
അതെ,യന്ത്രവല്‍ക്കരിയ്ക്കപ്പെടുന്ന ആധുനികയുഗത്തിന്റെ അശാന്തികള്‍ത്തന്നെ...

'ജാലക ചിത്രങ്ങളിലേയ്ക്ക്‌ എപ്പോഴും സ്വാഗതം..
വിലയേറിയ അഭിപ്രായങ്ങള്‍ ഇനിയുംപ്രതീക്ഷിക്കുന്നു..

അഭിപ്രായത്തിനും ..ആദ്യസന്ദര്‍ശനത്തിനും ഏറേ നന്ദി.

2012, ജൂൺ 14 10:42 PM  
Blogger ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

2012, ജൂൺ 21 1:48 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

jayarajmurukkumpuzha...

നന്ദി ജയരാജ്‌..
ആശസകള്‍..ഹൃദയപൂവ്വം...

2012, ജൂലൈ 4 10:52 PM  
Blogger mayflowers പറഞ്ഞു...

യാത്രയില്‍ കണ്ട കാഴ്ചകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു.
കഥയാണെന്ന് തോന്നിയില്ല.
ആശംസകള്‍..

2012, ജൂലൈ 6 7:07 AM  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം