വ്യാഴാഴ്‌ച, നവംബർ 12, 2009

യാത്രയുടെ താഴ്‌വാരം!!!


റോസിലിടീച്ചര്‍ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു..

എന്തെല്ലാം കാര്യങ്ങളാണ്‌ ചെയ്തുതീര്‍ക്കാനുള്ളത്‌.....

ഈ വയസ്സുകാലത്തും എല്ലായിടത്തും തന്റെ കൈ തന്നെ എത്തണമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടാവാതിരുന്നില്ല..

തോമസ്‌മാഷിന്‌ അവിടെ ഇരുന്നങ്ങു പറഞ്ഞാമതി .."വേഗം പണികളെല്ലാം ഒതുക്കി നിനക്കൊന്നു വേഗം പോന്നൂടെ എന്റെ പെണ്ണേ? ഇങ്ങോട്ട്‌...എന്ന്‌"

അല്ലെങ്കിലും ഈ ആണുങ്ങളെല്ലാം ഇങ്ങനെ ആണ്‌..
അവര്‍ക്ക്‌ അവരുടെ കാര്യം മാത്രമേ ഉള്ളൂ...

എത്ര കൊല്ലമായി തന്നെ തനിച്ചാക്കി ഒറ്റയ്ക്കുള്ള താമസം....
എന്തെങ്കിലും പറഞ്ഞാല്‍ ഒരു 'ഫിലോസഫി!!'.....വല്യ ചിന്തകനാണെന്നാ ഭാവം....
ആര്‍ക്കു വേണം ഈ 'ഫിലോസഫിയെല്ലാം'!!!!!

എനിക്ക്‌ ഒരുമിച്ചു താമസിച്ചാല്‍ മാത്രം മതി.... മറ്റെന്തു തരാമെന്നു പറാഞ്ഞാലും വേണ്ട..

തന്റെ മനസ്സിലെന്താണെന്ന്‌ മാഷിന്‌ അറിയാവുന്നതുമാണല്ലോ....പിന്നേയും ഒരു കൊഞ്ചലാണ്‌..

എത്രവട്ടം താന്‍ പറഞ്ഞിരിക്കുന്നു..എന്തായാലും ഇപ്പോഴെങ്കിലും തോന്നിയല്ലോ കൂട്ടത്തില്‍ താമസിപ്പിയ്ക്കാന്‍..

റോസിലിടീച്ചര്‍ക്ക്‌ മനസ്സിലെവിടെയോ ഒരു കുളിര്‍കാറ്റടിയ്ക്കുന്നതായിതോന്നി..

വിവാഹത്തിന്റെ ആദ്യനാളുകളിലേയ്ക്ക്‌ ടീച്ചറുടെ ഓര്‍മ്മകള്‍ പാഞ്ഞുപോയി....മനസ്സു മുഗ്ദമാകാന്‍ തുടങ്ങിയപ്പോള്‍ മനപ്പൂര്‍വ്വം പിന്മാറി..

മൂത്തമകന്‍ 'അലെക്സും'കുടുംബും കഴിഞ്ഞ തവണ അമേരിക്കയില്‍നിന്നും വന്നപ്പോള്‍ തന്ന വെളുത്ത മുത്തുകള്‍ പതിച്ച സാരി..താന്‍ ഇതു വരെ ഉടുത്തീട്ടില്ലല്ലോ എന്നു ടീച്ചര്‍ വീണ്ടും വീണ്ടും ഓര്‍ത്തു.....

മൂന്നുകൊല്ലം കഴിയാന്‍ പോകുന്നു അവന്‍ നാട്ടില്‍ വന്നീട്ട്‌,,

"എനിയ്ക്കറിയാം... അല്ലെങ്കിലും അവന്‍ കല്യാണം കഴിഞ്ഞതില്‍ പിന്നെ അമ്മയെ കളിപ്പിയ്ക്കുകയാണ്‌..."

"ഈ കൊല്ലം വരാം ..അടുത്ത കൊല്ലം ...അടുത്തകൊല്ലം വരാം..."

കുടുംബസമേതം വരണമെങ്കില്‍ ലക്ഷങ്ങളുടെ 'ഫ്ലൈറ്റ്‌ ചാര്‍ജ്ജ്‌' ആവുമത്രെ!! കൊല്ലങ്ങള്‍ കൊഴിഞ്ഞു വീഴുന്നതല്ലാതെ... തന്റെ ഏകാന്തതയ്ക്ക്‌ മാറ്റമൊന്നും വരുന്നില്ലല്ലോ....

ചെറുമക്കളെങ്കിലും തന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഒരു ആശ്വാസമായിരുന്നേനെ...

ജീവിതം ഇത്രയും വിരസമാവുമായിരുന്നില്ല....

മോള്‍ 'ഷെറിനും' മോശക്കാരിയല്ല....അവള്‍ക്കും കഥകള്‍ തിരക്കിന്റെ തന്നെ...

ഭര്‍ത്താവിന്റെ ബിസിനെസ്സ്‌..കുട്ടികളുടെ പഠനം!! അവളും ഒഴിഞ്ഞുമാറാന്‍ പഠിച്ചിരിയ്ക്കുന്നു!!....

ഒരുജീവിതത്തിന്റെ മുഴുവന്‍ സ്നേഹവും പകര്‍ന്നുകൊടുത്താണ്‌ താന്‍ രണ്ടുമക്കളേയും വളര്‍ത്തിയത്‌.. എന്നീട്ടിപ്പോള്‍?!!!....

റോസിലിടീച്ചര്‍ക്ക്‌ മനസ്സിലെ വിങ്ങല്‍ അടക്കാനായില്ല..അവര്‍ പതിയെ മുറ്റത്തേയ്ക്കിറങ്ങി....

പൂച്ചെടികളെല്ലാം ഒരടുക്കും ചിട്ടയുമില്ലാതെ കിടക്കുകയാണ്‌..മാഷിനിഷ്ടപ്പെട്ട പാരിജാതം മാത്രം പൂത്തുലഞ്ഞുനില്‍ക്കുന്നു!!തലനിറയേമുല്ലപ്പൂചൂടിയ പുതുമണവാട്ടിയെപ്പോലെ!!

"കൊല്ലങ്ങള്‍ കഴിയുംതോറും പാരിജാതത്തിന്റെ ഭംഗിയും സുഗന്ധവും കൂടിക്കൂടിവരികയാണ്‌!!"...

മാഷ്‌ പറയാറുള്ളതാണ്‌.....

ശരിയാണ്‌..

ഇപ്പോള്‍, ഇലകളെല്ലാം തീരെ ചെറുതായി നിറയെ പൂവിരിഞ്ഞ്‌..ഒരു വലിയ വെളുത്ത പൂക്കൂടപോലെ...പരിസരമെല്ലാം സ്നേഹത്തിന്റെ നറുമണംപടര്‍ത്തി വെളുത്തു സുന്ദരിയായ പാരിജാതം!!!

വെയില്‍ ചായുകയാണ്‌..

വിവാഹപ്പിറ്റേന്ന്‌ താനും മാഷും കൂടി നട്ടതാണ്‌ ഈ മൂവാണ്ടന്‍ മാവ്‌..ഇന്നും നിറയെ മാമ്പഴങ്ങള്‍!!..

ഒരുപിടി ഓര്‍മ്മകള്‍ മധുരിയ്ക്കുന്ന ഈ മാവിന്‍ചുവട്‌...

വേണ്ട..അധികനേരം ഇവിടെ നില്‍ക്കണ്ട....മാമ്പൂ വിരിഞ്ഞതും..ഉണ്ണിവിടര്‍ന്നതും..എല്ലാം മനസ്സിനെ കടയും...

മങ്ങുന്ന പ്രകാശത്തിന്റെ അവസാന കണികയും ഇരുള്‍ ആവാഹിച്ചെടുക്കുന്നതുവരെ ടീച്ചര്‍ പൂമുഖത്തുതന്നെ..ഇരുന്നു....

വെളിച്ചം മങ്ങിയ നാട്ടുവഴിയിലൂടെ നടന്നുപോകുന്ന ഓരോ മനുഷ്യരേയും നോക്കിക്കൊണ്ട്‌ ടീച്ചറുടെ മനസ്സ്‌ ചിന്തകളില്‍നിന്ന്‌ ചിന്തകളിലേയ്ക്കു മൂക്കുകുത്താന്‍ തുടങ്ങിയപ്പോഴേയ്ക്കും 'ഹോം നേഴ്സ്‌'എത്തിക്കഴിഞ്ഞിരുന്നു...

"അയ്യോ.. ടീച്ചറെന്താ ഈ ഇരുട്ടത്ത്‌.. ഇവിടെയിരിക്കുന്നത്‌...."

"സോറി..ഞാന്‍ അല്‍പ്പം വൈകിപ്പോയി ടീച്ചറേ...താഴെയുള്ളതിന്‌ പനി..രണ്ടു ദിവസമായി..."

'പാരസെറ്റാമോള്‍ സിറപ്പു'കൊടുത്തുനോക്കി..കുറവില്ല .."

'എന്‍ വണ്‍ എച്ച്‌ വണ്‍'ഒക്കെയുള്ള കാലമല്ലേ...എനിയ്ക്കു പേടിയായി..ഞാന്‍ ഇന്നു 'ഹോസ്പിറ്റലില്‍ 'കാണിച്ചീട്ടാ വരുന്നേ...

"അമ്മ വീട്ടിലുള്ള കാലത്തോളം കുഴപ്പമില്ല...എന്നാലും ഞാന്‍ യാത്രയായപ്പോള്‍ ഒരു വാശി അവള്‍ക്ക്‌..."

"അതാ വൈകീത്‌ ടീച്ചറേ.. സോറി..."

"എന്തിനാ സോറി പറയുന്നേ കത്രീനേ.. കുട്ടികള്‍ക്ക്‌ രോഗം വരുമ്പോളുള്ള അമ്മമാരുടെ ചങ്കിടിപ്പ്‌ എനിയ്ക്കറിഞ്ഞൂട്രെ.."
"രണ്ടെണ്ണത്തിനേ ഞാനും വളര്‍ത്തിയെടുത്തതല്ലേ?!!!...."

ഒരു ദീര്‍ഘനിശ്വാസത്തോടെ റോസിലി ടീച്ചര്‍ കത്രീനയുടെ കൂടെ അകത്തേയ്ക്ക്‌ നടന്നു...

കത്രീന ഒരുക്കിവച്ച അത്താഴം കഴിച്ചെന്നു വരുത്തി..പ്രെഷറിനും..കൊളൊസ്ട്രോളിനും ഉള്ള 'ടാബ്‌ലെറ്റ്‌സ്‌'കഴിച്ചു....

യാത്രയ്ക്കുമുന്‍പേ ചെയ്തു തീര്‍ക്കാനായി എന്തൊക്കെ കാര്യങ്ങള്‍ ബാക്കിയുണ്ടെന്നു മനസ്സില്‍ വെറുതേ ഓര്‍ത്തുനോക്കി.....

കാര്യമായി ഒന്നും തന്നെ ബാക്കിയില്ലല്ലോ എന്നോര്‍ത്ത്‌ റോസിലിടീച്ചറുടെ ഹൃദയം സന്തോഷത്താല്‍ തുടിയ്ക്കാന്‍ തുടങ്ങിയിരുന്നു...

നളെ ഞായറാഴ്ച്ച...

പള്ളിയില്‍ പോകാനുള്ളതാണ്‌ ...

പതിവുപോലെ ടീച്ചര്‍ ബൈബിള്‍ തുറന്ന്‌...'സോളമന്റെ സങ്കീര്‍ത്തനങ്ങള്‍' വായിയ്ക്കാനാരംഭിച്ചു.....

അന്നു രാത്രി ഒരു കൂട്ടം മാലാഖമാര്‍..റോസിലിടീച്ചറുടെ മുറിയില്‍ പറന്നെത്തുന്നതായും....മനോഹരഗാനങ്ങള്‍ ആലപിയ്ക്കുന്നതായും....സന്തോഷ സൂചകമായി കാഹളം മുഴക്കുന്നതായും ടീച്ചര്‍ക്ക്‌ തോന്നി!!!

ശാരോണിലെ ശോശന്നപുഷ്പ്പങ്ങളുടെ വിശുദ്ധ സുഗന്ധം നിറഞ്ഞ സ്വഛമായ തഴ്‌വരയിലൂടെ... വെളുവെളുത്തകുതിരകളെ പൂട്ടിയ തേരില്‍ മഞ്ഞിനേക്കാള്‍ ശുഭ്രമായ വസ്ത്രങ്ങളണിഞ്ഞ്‌ ഇളംകാറ്റിനേക്കാള്‍ പതിഞ്ഞ താളത്തില്‍ ഒഴുകിയൊഴുകിപോകുന്നതായും..'ടീച്ചര്‍ക്ക്‌' അനുഭവപ്പെട്ടു....

ഒരു ദീര്‍ഘയാത്രയുടെ തളര്‍ച്ചയിലെന്നപോലെ പുലര്‍ച്ചയിലെപ്പോഴോ.. റോസിലിടീച്ചര്‍ ഉറങ്ങാനാരംഭിച്ചു.....

അപ്പോഴേയ്ക്കും ഇടവകപ്പള്ളിയിലെ മണികള്‍ കൂട്ടത്തോടെ മുഴങ്ങാനാരംഭിച്ചുക്കഴിഞ്ഞിരുന്നു......


ലേബലുകള്‍:

17 അഭിപ്രായങ്ങള്‍:

Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ഇത്‌...ഒരു യാത്രയുടെ..താഴ്‌വാരമാണ്‌!!!
ഞാനും..നിങ്ങളും..എല്ലാം..തുടങ്ങേണ്ട യാത്രയുടെ താഴ്‌വാരം...
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുടങ്ങീക്കോളൂ...

2009, നവംബർ 12 1:06 AM  
Blogger വിനുവേട്ടന്‍ പറഞ്ഞു...

കേരളത്തിലെ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഇന്നത്തെ അവസ്ഥ ഇതു തന്നെ. ജീവിത സായാഹ്നത്തില്‍ രണ്ട്‌ വാക്കുരിയാടാന്‍ മുറ്റത്തെ ചെടികളും മൂവാണ്ടന്‍ മാവും മാത്രം. ഹൃദയഹാരിയായിരിക്കുന്നു ജോയ്‌... എഴുത്ത്‌ തുടരുക.

2009, നവംബർ 12 8:15 PM  
Blogger അരുണ്‍ കരിമുട്ടം പറഞ്ഞു...

ഹ..ഹ..ഹ
ആ മൂന്ന് ആണ്‍കുട്ടികളുടെ അമ്മ പിന്നെ എന്തെല്ലാം കേട്ടോ എന്തോ??

2009, നവംബർ 14 7:14 AM  
Blogger Typist | എഴുത്തുകാരി പറഞ്ഞു...

അതെ, മിക്കവാറും എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി. കാശും സൌകര്യവും ഇഷ്ടം പോലെയുണ്ടാവും, പക്ഷേ ആരുമുണ്ടാവില്ല കൂട്ടിനു്. അല്ല, മക്കളേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല....

2009, നവംബർ 14 7:21 AM  
Blogger രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

തലകെട്ടും കഥയും ഒരേപോലെ മനോഹരം, മിക്ക കുടുംബങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഒന്നുകില്‍ വൃദ്ധസദനം അല്ലെങ്കില്‍ റോസിലി ടീച്ചറെ പോലെ ഏകാന്തത മാത്രം. എന്തായാലും അവസാനഭാഗം അതി മനോഹരമായി ജോയ് മാഷെ.

2009, നവംബർ 16 12:37 PM  
Anonymous അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം നന്നായിരിക്കുന്നു..

ശാരോണിലെ ശോശന്നപുഷ്പ്പങ്ങളുടെ വിശുദ്ധ സുഗന്ധം നിറഞ്ഞ സ്വഛമായ തഴ്‌വരയിലൂടെ... വെളുവെളുത്തകുതിരകളെ പൂട്ടിയ തേരില്‍ മഞ്ഞിനേക്കാള്‍ ശുഭ്രമായ വസ്ത്രങ്ങളണിഞ്ഞ്‌ ഇളംകാറ്റിനേക്കാള്‍ പതിഞ്ഞ താളത്തില്‍ ഒഴുകിയൊഴുകിപോകുന്നതായും..'ടീച്ചര്‍ക്ക്‌' അനുഭവപ്പെട്ടു....

2009, നവംബർ 17 11:08 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

അതെ വിനുവേട്ടാ..
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന എല്ലാ സുമനസ്സുകള്‍ക്കും ഞാനീ കഥ സമര്‍പ്പിക്കുന്നു...
അഭിപ്രായത്തിനും..അഭിനന്ദനത്തിനും നന്ദി.. വീണ്ടും വരിക.

അരുണ്‍'....
ജാലകത്തിലേയ്ക്കുള്ള ആദ്യസന്ദര്‍ശനത്തിനും..അഭിപ്രായത്തിനും നന്ദി..വീണ്ടും 'ജാലക കാഴ്ച്ചകളിലേയ്ക്ക്‌` വരിക.

അയല്‍ക്കാരി.. എഴുത്തുകാരിയ്ക്ക്‌.....
അതെ,സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഒരു കാരണമാണ്‌..
എന്നാലും ജീവിത സായഹ്നത്തിലെ ഒറ്റപ്പെടല്‍..അത്‌.. വേദന തന്നെയാണ്‌.

കുറുപ്പേ...
അകമഴിഞ്ഞ അനുമോദനത്തിനു നന്ദി..ഹൃദയപൂര്‍വ്വം.
വീണ്ടും വരിക

ലക്ഷ്മി..
ഈ ജാലക കാഴ്ചയിലേയ്ക്ക്‌ ആദ്യമയല്ലേ ....സ്വാഗതം!!
അവസാനഭാഗം എഴുതിയപ്പോള്‍തന്നെ എനിക്കും ഇഷ്ടപ്പെട്ടിരുന്നു...നന്ദി.
'ജാലകകാഴ്ചകളിലേയ്ക്ക്‌'വീണ്ടും വരിക.

2009, നവംബർ 19 6:17 PM  
Blogger വീകെ പറഞ്ഞു...

otappettu pokunna ee avstha iniyulla kaalam naam ororutharum ippozhe manassil kondu nadakkanam...

aashamsakal..

2009, നവംബർ 20 11:19 PM  
Blogger സ്നേഹതീരം പറഞ്ഞു...

nalla post.. valare ishtamayi.
njan ivide varan vaiki :(
saavakaasam ellam vaayichu,
comments idam, tto :)

2009, നവംബർ 21 1:37 PM  
Blogger ശ്രീ പറഞ്ഞു...

ഒരു ചെറു നൊമ്പരത്തോടെയാണ് മാഷേ വായിച്ചത്. നന്നായിരിയ്ക്കുന്നു.

2009, നവംബർ 25 3:49 AM  
Blogger Sandesh Palackal പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

2009, നവംബർ 27 10:59 AM  
Blogger Sandesh Palackal പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

2009, നവംബർ 27 11:03 AM  
Blogger Sandesh Palackal പറഞ്ഞു...

Joy peppan.........

anthoru feel........ teacheruda avasana nimishagal oru naru thooval katinda thalathil ozuki akalumpola.............

its reaily great

with love
you brother

2009, നവംബർ 27 11:07 AM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

അതെ, വി കെ..
അണുകുടുംബങ്ങളുടെ വളര്‍ച്ചയും.. വ്യക്തിബന്ധങ്ങളുടെ ശൈഥില്യവും. ഈ ഒറ്റപ്പെടല്‍ അനിവാര്യമാക്കിയിരിക്കുന്നു!!
അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി. വീണ്ടും വരിക.

സ്വഗതം!! സ്നേഹതീരം...
അതെ... എല്ലാം വായിച്ചു അഭിപ്രായങ്ങള്‍ ഇടാന്‍ മറക്കരുത്‌...നന്ദി.
'ജാലകക്കാഴ്ച്ച'കളിലേയ്ക്ക്‌ എപ്പോഴും സ്വാഗതം.

ശ്രീ...
ഒരു നൊമ്പരമുണ്ടാക്കാന്‍ കഴിഞ്ഞു എന്നത്‌ കഥയുടെ വിജയമായി കരുതുന്നു. ഏറേ സന്തോഷം തോന്നുന്നു. നന്ദി .വീണ്ടും വരിക.

ഓ..സന്ദേശ്‌...
ഇവിടെ എത്തിയോ
സ്വാഗതം!!
ചില 'ജീവിതചിത്രങ്ങളുമായി' പേപ്പന്‍ ഇവിടെ കാണും.
സമയം കിട്ടുമ്പോള്‍ ഇതിലേ വരിക... എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക.
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

2009, നവംബർ 27 4:03 PM  
Anonymous AnnLee പറഞ്ഞു...

നന്നായിരിക്കുന്നു ..,
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ലളിതമായ അവതരണം ..,
വായിച്ചുതീര്‍ന്നപ്പോള്‍ മനസിലൊരു വിഷമം ..,
ലക്ഷ്മിയെ പോലെ എത്രയോ പേര്‍ ഉണ്ടാവും അല്ലെ ?
എങ്കിലും പ്രണയത്തിനു മരണമില്ല ..

സ്നേഹപൂര്‍വ്വം ..,,
AnnLee

2010, ജൂൺ 15 9:28 AM  
Blogger ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

manassil vedhana niranju.........

2010, ജൂൺ 22 9:09 AM  
Blogger © Mubi പറഞ്ഞു...

മനസ്സില്‍ ഒരു നീറ്റല്‍...

2011, ഫെബ്രുവരി 6 5:16 AM  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം