വ്യാഴാഴ്‌ച, മാർച്ച് 25, 2010

പാപത്തിന്റെ കല്ലുകള്‍



ഒലിവു മലയില്‍ നിന്നും വീശിയടിയ്ക്കുന്ന ശക്തമായ കാറ്റില്‍ ജെറുസലേം ദേവാലയത്തിന്റെ തിരശ്ശീലകള്‍ പാറിപ്പറന്നുകൊണ്ടിരുന്നു..

അത്തിമരങ്ങള്‍ പൂത്ത താഴ്‌വാരങ്ങളിലേയ്ക്ക്‌ ആവാഹിയ്ക്കപ്പെടുന്ന കാറ്റിന്‌ ഒരു പുത്തനുണര്‍വ്വ്‌ ലഭിച്ചതുപോലെ....

നാണയമാറ്റക്കാരും,പ്രാവുകളെ വില്‍ക്കുന്നവരും,മറ്റു കച്ചവടക്കാരും ശബ്ദമുഖരിതമാക്കിയ ദേവാലയാങ്കണത്തില്‍ യുഗപുരുഷനായ യേശു മൗനമന്വേഷിക്കുകയായിരുന്നു...

തന്റെ നിത്യപിതാവുമായി സംവദിയ്ക്കുന്ന വചാലമായ മൗനം!!

സ്വര്‍ഗ്ഗം ഭൂമിയിലിറങ്ങുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ മൗനം!!

കുന്തുരുക്കത്തിന്റേയും,ദീപാരാധനയുടേയും സുഗന്ധപൂര്‍ണ്ണമായ മൗനം!!

ലാഭകൊതിയന്മാരായ മനുഷ്യര്‍ തന്റെ പിതാവിന്റെ ഭവനം പോലും കച്ചവടസ്ഥലമായി അധഃപതിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു!!

പുരോഹിതരും,നിയമജ്ഞരും,ഫരിസേയരും അതിനു കൂട്ടുനില്‍ക്കുന്നു!!!

പിതാവേ..നിന്റെ ആലയംപോലും ഇവര്‍ കച്ചവടസ്ഥലമാക്കികഴിഞ്ഞിരിയ്ക്കുന്നു...ഇവരോടു പൊറുക്കണമേ...

തിരയടിയ്ക്കുന്ന ചിന്തകളുടെ ആന്ദോളനങ്ങളാല്‍ യേശുവിന്റെ മനസ്സ്‌ ഒരു ചെറുനൗകപോലെ ആടിയുലഞ്ഞുകൊണ്ടിരുന്നു..

ദേവാലയങ്കണത്തിലെ നിറഞ്ഞ തരിമണലില്‍ അനന്തവിഹായസ്സിലെ പറവകളെ നോക്കി യേശുവിരുന്നു...

എത്ര സന്തുഷ്ടരാണ്‌ അവര്‍!!!

വിതയ്ക്കുന്നില്ല.. കൊയ്യുന്നില്ല.. കളപ്പുരകളില്‍ സംഭരിയ്ക്കുന്നുമില്ല..

എന്നീട്ടും അവയിലൊന്നിനേപോലും ദൈവം സംരക്ഷിക്കാതിരിയ്ക്കുന്നില്ലല്ലോ?!!

പെട്ടെന്നായിരുന്നു പാപത്തിന്റെ നാറുന്ന ഒരു വിഴുപ്പുഭാണ്ഡം പോലെ അവള്‍ യേശുവിന്റെ മുന്നിലേയ്ക്ക്‌ വലിച്ചെറിയപ്പെട്ടത്‌....

അതെ.. ഇവള്‍ വ്യഭിചാരിണി!!

തെളിവുസഹിതം പിടിയ്ക്കപ്പെട്ടവള്‍!!

അധികാരത്തിന്റേയും,അഹംഭാവത്തിന്റേയും,പട്ടുകുപ്പായങ്ങളണിഞ്ഞ നിയമജ്ഞരും,ഫരിസേയരുംകൂടി യേശുവിനോട്‌:

"ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിയ്ക്കപ്പെട്ടവളാണ്‌.ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ്‌ മോശ നിയമത്തില്‍ കല്‌പിച്ചിരിയ്ക്കുന്നത്‌ നീ എന്തു പറയുന്നു?"

സത്യത്തിനെ വഴികളില്‍ തെളിഞ്ഞുകത്തുന്ന തിരിനാളങ്ങളില്‍ കറുപ്പു പുരട്ടാനെന്നോണമുയര്‍ന്ന ചിലമ്പിച്ച അസംതൃപ്ത സ്വരങ്ങള്‍!!!...

അധര്‍മ്മത്തോടും,ക്രൂരതയോടുമുള്ള മനുഷ്യമനസ്സിന്റെ അടങ്ങാത്ത ആവേശത്തില്‍ ക്രിസ്തുവിന്റെ മനസ്സ്‌ ആലോചനാനിര്‍ഭരമായി....

പരന്നുകിടക്കുന്ന തരിമണലില്‍ കുനിഞ്ഞിരുന്ന്‌ വിരലുകൊണ്ട്‌ അവന്‍ എന്തോ എഴുതിക്കൊണ്ടിരുന്നു..

അര്‍ത്ഥമുറയുന്ന മൗനം പരാജയത്തിന്റെ ആദ്യപടിയാണെന്ന്‌ തെറ്റിദ്ധരിച്ച നിയമജ്ഞരും ഫരിസേയരും വിജയഭരിതമായ മുഖഭാവങ്ങളോടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, അറിവിന്റെ നിറവിലും തുളുമ്പാത്ത നിറകുടത്തിന്റെ പൂര്‍ണ്ണതയോടെ യേശുവിന്റെ ശബ്ദഗാംഭീര്യം അവര്‍ തിരിച്ചറിയുകയായിരുന്നു...

"നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ!!!"

പാപഗ്രസ്തമായ മനസ്സുകളില്‍ തിരിച്ചറിവിന്റെ പേടിപ്പെടുന്ന കുറ്റവിചാരണ അവിടെ തുടങ്ങുകയായിരുന്നു..

വിധിവാചകം പറഞ്ഞ ന്യായാധിപന്റെ പ്രശാന്തതയോടെ വീണ്ടും യേശു കുനിഞ്ഞ്‌ മണലില്‍ എഴുതികൊണ്ടിരുന്നു...

അവന്‍ എഴുതികൊണ്ടിരുന്നത്‌ എന്തായിരുന്നു?...എന്റെ മനസ്സിന്റെ ആകാംക്ഷ തിരച്ചിലിന്റെ തിരയായി മണല്‍തരികളില്‍ പടര്‍ന്നു..


ഇനി ഇത്‌ പാപികളുടെ ഒരു മുഴുനീള കുറ്റപത്രമായിരുന്നൊ?..

ഇല്ല.. എനിയ്ക്കൊന്നും മനസ്സിലായില്ല..

ഇനി നിയമജ്ഞരും..ഫരിസേയരും അതു തിരിച്ചറിഞ്ഞുകാണുമോ?..അറിയില്ല..

കൂര്‍ത്തകല്ലുകളുമായി പാഞ്ഞടുത്ത ആവേശങ്ങളെല്ലാം പിരിഞ്ഞുപോയി...

കാറ്റിന്റെ ശക്തി കുറയാന്‍ തുടങ്ങി..

ഒടുവില്‍ അവളും യേശുവും മാത്രമവശേഷിച്ചു..

എഴുത്തുനിര്‍ത്തി തലയുയത്തി സ്നേഹനിര്‍ഭമായ കണ്ണുകളോടെ യേശു അവളോടു ചോദിച്ചു:

'സ്ത്രീയേ.. അവര്‍ എവിടെ?...ആരും നിന്നെ വിധിച്ചില്ലേ?...

ഭയത്താലും,കുറ്റബോധത്താലും വിതുമ്പിയ അവളുടെ പശ്ചാത്താപസ്വരം വാക്കുകളായി...

"ഇല്ല കര്‍ത്താവേ! "

സമാശ്വാസം യേശുവിന്റെ വാക്കുകളായി അവളുടെ കാതുകളില്‍ പതിഞ്ഞു..

"ഞാനും നിന്നെ വിധിയ്ക്കുന്നില്ല;പൊയ്ക്കൊള്ളുക!! മേലില്‍ പാപം ചെയ്യരുത്‌!!"

അതൊരു മോചനമായിരുന്നു!!!..തഴമ്പിച്ച പാപത്തില്‍ നിന്നുള്ള അതിശക്തമായ മോചനം!! ..

തരിമണലില്‍ ചിതറികിടക്കുന്ന പാപത്തിന്റെ കൂര്‍ത്തുമൂര്‍ത്ത കല്ലുകളും കടന്ന്‌ അവള്‍ പുതിയ പ്രഭാതത്തിലേയ്ക്കു നടന്നുകയറുന്നതുവരെ ഞാന്‍ അവിടെ നിന്നു..

പിന്നെ യേശുവും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കൂര്‍ത്ത കല്‍ക്കൂട്ടങ്ങളില്‍ സൂക്ഷിച്ചുനോക്കി..

പെട്ടന്ന്‌...പാപത്തിന്റെ ഓരോ കല്ലുകളും...ടെലിവിഷനുകളായും,കമ്പ്യൂട്ടറുകളായും..മൊബൈലുകളായും,പരിണമിയ്ക്കുന്നതും..അവയിലൂടെ അവളുടെ പാപത്തിന്റെ മുഴുനീള വീഡിയോ വാര്‍ത്തപ്രേക്ഷേപണം തുടങ്ങുന്നതും, വിശകലന പരമ്പരകള്‍ അരങ്ങേറുന്നതും ഞാന്‍ കണ്ടു...

"ദൈവമേ.. ഇവിടേയും പാപോന്മുഖമായ വാര്‍ത്താവിചാരണ തുടഞ്ഞിക്കഴിഞ്ഞോ?.

പാപവഴിയില്‍നിന്നുള്ള ഒരു രക്ഷപ്പെടലെന്നോണം ഞാന്‍ ചാടിയേഴുന്നേറ്റപ്പോള്‍ നേരം പുലര്‍ന്നീട്ടുണ്ടായിരുന്നില്ല!!

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശാപഗ്രസ്തമായ വാര്‍ത്തകളില്‍നിന്നും, വിചാരണകളില്‍നിന്നും മോചനം തരണമേ എന്നു പ്രാര്‍ത്ഥിച്ചുറങ്ങുമ്പോഴും ഭയം മനസ്സിനെ പൊതിഞ്ഞുതന്നെ നിന്നിരുന്നു..
അനിവാര്യമായ ഒരു ശാപം പോലെ!!!


ലേബലുകള്‍:

25 അഭിപ്രായങ്ങള്‍:

Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ഇത്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റേയും,തലതിരിഞ്ഞ ടെക്‍നോളജിയുടേയും...അനിവാര്യമായ ശാപത്തിന്റെ കഥയാണ്‌..
ഇനി നിങ്ങള്‍ക്കും പറയാം ഈ ശാപത്തിന്റെ കഥയെപറ്റി...

2010, മാർച്ച് 25 11:51 PM  
Blogger ശ്രീ പറഞ്ഞു...

"പെട്ടന്ന്‌...പാപത്തിന്റെ ഓരോ കല്ലുകളും...ടെലിവിഷനുകളായും,കമ്പ്യൂട്ടറുകളായും..മൊബൈലുകളായും,പരിണമിയ്ക്കുന്നതും..അവയിലൂടെ അവളുടെ പാപത്തിന്റെ മുഴുനീള വീഡിയോ വാര്‍ത്തപ്രേക്ഷേപണം തുടങ്ങുന്നതും, വിശകലന പരമ്പരകള്‍ അരങ്ങേറുന്നതും ഞാന്‍ കണ്ടു..."

നല്ല ചിന്ത...കഥ, മാഷേ.

2010, മാർച്ച് 26 5:50 AM  
Blogger Shaju Joseph പറഞ്ഞു...

ജോയ്, ഈ ബ്ലോഗിൽ ആദ്യമായാണ്‌. ആകെ ഒന്നു കറങ്ങി.. ജോയ് മനോഹരമായി എഴുതുന്നു. അഭിനന്ദങ്ങൾ! ഞാനും ക്രൈസ്റ്റിന്റെ ഒരു സന്താനമാണ്‌. വല്ലക്കുന്ന്‌- തൊമ്മാന വഴി കുറേയേറേ പോയിരിക്കുന്നു.. ആശംസകൾ!

2010, മാർച്ച് 28 2:30 PM  
Blogger വിനുവേട്ടന്‍ പറഞ്ഞു...

എന്തിനെയും വാണിജ്യവല്‍ക്കരിക്കുന്ന ഇന്നത്തെ മാദ്ധ്യമവിചാരണയോടുള്ള അമര്‍ഷം ഒരു സ്വപ്നമായി പുനര്‍ജ്ജനിച്ചപ്പോള്‍ മനോഹരമായി...

ദേവാലയമുറ്റത്ത്‌ തമ്പടിച്ചിരിക്കുന്ന കച്ചവടക്കാരെയും ദൈവവിശ്വാസത്തെ കച്ചവടമാക്കിയ ദൈവപ്രതിനിധികളേയും ചമ്മട്ടികൊണ്ടടിച്ചോടിക്കാന്‍ യേശുവിന്‌ ഒരു വട്ടം കൂടി വരേണ്ടിവരുമെന്ന് തോന്നുന്നു...

2010, മാർച്ച് 28 9:43 PM  
Blogger Typist | എഴുത്തുകാരി പറഞ്ഞു...

അതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും അവസാനമില്ലാതെ. എന്തുപറ്റി ഇപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍?

2010, മാർച്ച് 29 9:43 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ശ്രീ..
എന്നും ആദ്യം എത്തുന്നതില്‍ ഏറെ സന്തോഷം!!
അഭിപ്രായത്തിന്‌ നന്ദി ഹൃദയപൂര്‍വ്വം. വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

shaju Joseph..
'ക്രൈസ്റ്റില്‍' നിന്നും ഒരു വായനക്കാരനെ കിട്ടിയതില്‍ ഏറെ സന്തോഷം..അപ്പോള്‍ വീട്‌ എവിടെയാണ്‌?.
ആദ്യ സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും ഏറെ നന്ദി..
ഇനിയും 'ജാലകച്ചിത്രങ്ങളിലേയ്ക്ക്‌സ്വാഗതം.. വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

വിനുവേട്ടാ..
വാണിജ്യവല്‍ക്കരണം,തകര്‍ത്തെറിഞ്ഞ വര്‍ത്താമൂല്യങ്ങള്‍.
അധികാരമോഹവും,ലാഭക്കൊതിയും തകര്‍ത്തെറിഞ്ഞ മാനവമൂല്യങ്ങള്‍..മതമൂല്യങ്ങള്‍..രാഷ്ട്രീയ മൂല്യങ്ങള്‍..നേതൃത്വമൂല്യങ്ങള്‍..
എല്ലാം കൂട്ടിവായിയ്ക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ കവി 'ടി.എസ്‌.എലിയെറ്റ്‌' വിവരിച്ച 'തരിശ്ശു നിലങ്ങള്‍' ഇവിടെ അന്വര്‍ത്ഥ മാകുകയാണ്‌..
അനിവാര്യമായ ശാപത്തിന്റെ 'തരിശ്ശുനിലങ്ങള്‍!!"
വിലയേറിയ അഭിപ്രായത്തിനു നന്ദി..വീണ്ടും വരിക.

എഴുത്തുകാരി..
അതെ ഇതിങ്ങനെ..തുടര്‍ന്നുകൊണ്ടേയിരിയ്ക്കും..
അഭിപ്രായത്തിനു നന്ദി..വീണ്ടും വരിക.

2010, മാർച്ച് 30 10:37 PM  
Blogger Anya പറഞ്ഞു...

Have a wonderful weekend :-)

(@^.^@)

2010, ഏപ്രിൽ 2 5:02 PM  
Blogger Jishad Cronic പറഞ്ഞു...

മനോഹരമായിരിക്കുന്നു...

2010, ഏപ്രിൽ 3 10:33 AM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

Thanks Anya ..
Have a great Easter time!!!
Come again

Jishad Cronic..
ആദ്യ സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും ഏറെ നന്ദി..
വീണ്ടും വരിക.

2010, ഏപ്രിൽ 3 9:43 PM  
Blogger എന്‍.ബി.സുരേഷ് പറഞ്ഞു...

യേശു അവളോടു മറിയയേ എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു എബ്രായഭാഷയില്‍ റബ്ബൂനി എന്നു പറഞ്ഞു. അതിനു ഗുരു എന്നര്‍ഥം. നന്നായി. ബിജു.സി,പി.യുടെ സുസന്ന പുതിയ നിയമങ്ങളില്ല് വായിച്ചോ. (ചരക്ക് എന്ന പുസ്തകത്തില്‍.)

2010, ഏപ്രിൽ 7 7:12 AM  
Blogger ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

ഈ പോസ്റ്റ് ഇഷ്ടമായി, വളരെ വളരെ...

2010, ഏപ്രിൽ 8 10:44 PM  
Blogger വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

പെട്ടന്ന്‌...പാപത്തിന്റെ ഓരോ കല്ലുകളും...ടെലിവിഷനുകളായും,കമ്പ്യൂട്ടറുകളായും..മൊബൈലുകളായും,പരിണമിയ്ക്കുന്നതും..അവയിലൂടെ അവളുടെ പാപത്തിന്റെ മുഴുനീള വീഡിയോ വാര്‍ത്തപ്രേക്ഷേപണം തുടങ്ങുന്നതും, വിശകലന പരമ്പരകള്‍ അരങ്ങേറുന്നതും ഞാന്‍ കണ്ടു...

excellent..!!നല്ല വരികള്‍.

2010, ഏപ്രിൽ 9 1:13 PM  
Blogger സുമേഷ് | Sumesh Menon പറഞ്ഞു...

സര്‍ഗസൃഷ്ടിയുടെ അനുസ്യൂത പ്രവാഹം... വേറിട്ട ചിന്ത, വരികള്‍... ഇനിയും ഒരു പാട് ഉണ്ട് ആ മനസ്സില്‍ എഴുതുവാനായി... വീണ്ടും ഒരുപാടെഴുതൂ... ആശംസകളും അഭിനന്ദനങ്ങളും...

2010, ഏപ്രിൽ 11 4:19 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ഗോപീകൃഷ്ണന്‍..
അഭിപ്രായത്തിനും ആദ്യ സന്ദര്‍ശനത്തിനും ഹൃദയം നിറഞ്ഞ നന്ദി!! വീണ്ടും വരിക.

സിബു..

ഈ ജാലകചിത്രങ്ങളിലേയ്ക്ക്‌ സ്വാഗതം ..അഭിപ്രായത്തിനും ആദ്യ സന്ദര്‍ശനത്തിനും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും വരിക.

സുമേഷ്‌..
ആദ്യമായി പാലക്കല്‍ ജാലകത്തിലേയ്ക്ക്‌ സുസ്വാഗതം.
വിശദമായ അഭിപ്രായത്തിനും.അകമഴിഞ്ഞ അനുമോദനത്തിനും നന്ദിപറയുന്നു.
ഇനിയും ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

2010, ഏപ്രിൽ 11 10:02 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

n.b.suresh...
പറഞ്ഞ പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നു..
ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ഹൃദയപൂര്‍വ്വം. വീണ്ടും ജാലകച്ചിത്രങ്ങളിലേയ്ക്ക്‌ സ്വാഗതം.

2010, ഏപ്രിൽ 11 10:16 PM  
Blogger mazhamekhangal പറഞ്ഞു...

paapathil ninnulla mochanam....

2010, ഏപ്രിൽ 12 11:21 AM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

മഴമേഘങ്ങള്‍...
അഭിപ്രായത്തിന്‌ നന്ദി..
വീണ്ടും വരിക

2010, ഏപ്രിൽ 12 10:27 PM  
Blogger sm sadique പറഞ്ഞു...

" മക്കള്‍ക്ക് പകരം അപ്പന്മാരും അപ്പന്മാര്‍ക്ക് പകരം മക്കളും ശിക്ഷ അനുഭവിക്കരുത് . താന്താന്റെ പാപത്തിനു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം " (ആവര്‍ത്തന പുസ്തകം 24 : 16 ) അതെ വര്‍ത്തമാന കാലത്തെ പാപത്തെ നമുക്ക് ഇങ്ങനെ കാണാം , പാപികള്‍ ചെയ്യുന്ന പാപത്തില്‍ നിന്ന് വിടുതലിനു വേണ്ടി പ്രാര്തിക്കുകയുമാവാം . ഒലിവ് മരത്തില്‍ നിന്നും വീശിയടിക്കുന്ന ആ ഇളം കാറ്റ് പോലുണ്ട് താങ്കളുടെ രചന .

2010, ഏപ്രിൽ 13 11:42 AM  
Anonymous അജ്ഞാതന്‍ പറഞ്ഞു...

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശാപഗ്രസ്തമായ വാര്‍ത്തകളില്‍നിന്നും, വിചാരണകളില്‍നിന്നും മോചനം തരണമേ എന്നു പ്രാര്‍ത്ഥിച്ചുറങ്ങുമ്പോഴും ഭയം മനസ്സിനെ പൊതിഞ്ഞുതന്നെ നിന്നിരുന്നു..
അനിവാര്യമായ ഒരു ശാപം പോലെ

eethil ninnum mojanam? athum ei nuttandil? ella. ethu kudikondyirikum.
easterine ei chintha valare nannai
ehupolulla nalla posterukalkkai kathirikunnu.

2010, ഏപ്രിൽ 15 1:13 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

s.m.sadique..
അഭിപ്രായത്തിനും,ആദ്യസന്ദര്‍ശനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും ജാലകച്ചിത്രങ്ങളിലേയ്ക്ക്‌ സ്വാഗതം.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും പാലക്കല്‍ ജാലകത്തിലേയ്ക്ക്‌ എല്ലാവര്‍ക്കും സ്വാഗതം.

2010, ഏപ്രിൽ 18 8:58 PM  
Blogger Anya പറഞ്ഞു...

Hi ജോയ്‌

No new post :(
Keep blogging :)))))))

(@^.^@)

2010, ഏപ്രിൽ 21 6:35 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

Anya..
Thanks for your visit...
Now you can see the New Post.
Have a happy week end ahead.

2010, ഏപ്രിൽ 21 10:30 PM  
Blogger വിജയലക്ഷ്മി പറഞ്ഞു...

കൊള്ളാം നല്ല വിഷയം ..

2010, ഏപ്രിൽ 28 4:16 PM  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

വിജയലക്ഷ്മി..
ആദ്യസന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.
ഇനിയും ജാലകച്ചിത്രങ്ങളിലേയ്ക്ക്‌ സ്വാഗതം.

2010, ഏപ്രിൽ 30 10:18 PM  
Blogger ബെഞ്ചാലി പറഞ്ഞു...

നല്ല കഥ. ആശംസകൾ

2011, മാർച്ച് 5 2:00 PM  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം